ചാഡിൽ ജനകീയ പ്രക്ഷോഭം; 2 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു

Web Desk   | Asianet News
Published : Apr 28, 2021, 07:31 AM ISTUpdated : Apr 28, 2021, 07:34 AM IST
ചാഡിൽ ജനകീയ പ്രക്ഷോഭം;  2 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു

Synopsis

ചാഡിലെ തലസ്ഥാനത്ത് തുടങ്ങിയ പ്രക്ഷോഭം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. രാജ്യഭരണം ജനാധിപത്യത്തിലേക്ക് മാറണം എന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. 

നാജെമിന: ചാഡിൽ പട്ടാളഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം. 2 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിന്റെ പ്രസിഡന്റ് ഇദ്രിസ് ഡെബിയുടെ മരണത്തെ തുടർന്ന് പട്ടാളം ഭരണം ഏറ്റെടുത്തിരുന്നു‍. ഡെബിയുടെ മകനെ താൽക്കാലിക പ്രസിഡന്റായി നിയമിച്ചിരുന്നു. മുപ്പത് വർഷം നീണ്ട ഏകാധിപത്യ ഭരണത്തിനൊടുവിൽപട്ടാളം പിടിമുറുക്കിയതോടെയാണ് ജനം തെരുവിലിറങ്ങിയത്.

ചാഡിലെ തലസ്ഥാനത്ത് തുടങ്ങിയ പ്രക്ഷോഭം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. രാജ്യഭരണം ജനാധിപത്യത്തിലേക്ക് മാറണം എന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ചാഡിലെ പ്രതിപക്ഷ കക്ഷികള്‍ എല്ലാം തന്നെ മുന്നണിയായി പ്രക്ഷോഭ രംഗത്തുണ്ട്. ഇതിനകം തന്നെ പ്രക്ഷോഭത്തിന്‍റെ നേതൃനിരയിലുള്ളവരെയും മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചാഡിലെ സംഭവ വികാസങ്ങളെ അപലപിച്ച് ഫ്രാന്‍സും കോങ്കോയും രംഗത്ത് എത്തി. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 18 മാസത്തിനുള്ളില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തി രാജ്യത്തിന്‍റെ ഭരണം ജനധിപത്യ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

PREV
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം