പശുക്കടത്ത് കേസ്: തൃണമൂല്‍ യുവനേതാവിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്

By Web TeamFirst Published Dec 31, 2020, 8:25 PM IST
Highlights

കാലിക്കടത്തിലും കല്‍ക്കരി മോഷണത്തിലും തൃണമൂല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു.
 

കൊല്‍ക്കത്ത: പശുക്കടത്ത് റാക്കറ്റ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിംഗ് നേതാവ് വിനയ് മിശ്രയുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തി. കൊല്‍ക്കത്തയിലെ റാഷ് ബെഹഹാരി അവന്യൂ അപ്പാര്‍ട്ട്‌മെന്റില്‍ സിബിഐ സംഘം ഏഴ് മണിക്കൂര്‍ തിരച്ചില്‍ നടത്തി. വിനയ് മിശ്രയെ ഇതുവരെ കണ്ടെത്തിയില്ല. അദ്ദേഹത്തിനായി സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു.

കോടിക്കണക്കിന് രൂപയുടെ അന്തര്‍സംസ്ഥാന കാലിക്കള്ളക്കടത്ത് കേസില്‍ ആദ്യമായാണ് തൃണമൂല്‍ നേതാവ് ആരോപണവിധേയനാകുന്നത്. കാലിക്കടത്തിലും കല്‍ക്കരി മോഷണത്തിലും തൃണമൂല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. ബംഗാളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കാലികളെ അനധികൃതമായി കടത്തുന്നതാണ് കേസ്. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഇനാമുല്‍ ഹഖിനെ ഡിസംബര്‍ 11ന് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ദില്ലിയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
 

click me!