
കറാച്ചി: പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 5 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കറാച്ചിയിലെ സതേൺ പോർട്ട് സിറ്റിയിൽ നിന്ന് പേഷ്വാറിലെ നോർത്ത് വെസ്റ്റേൺ സിറ്റിയിലേക്ക് പോയ ദി റെഹ്മാൻ ബാബ എക്സ്പ്രസാണ് പാളം തെറ്റിയത്. പഞ്ചാബ് പ്രവിശ്യയിലെ ഷേർ ഷായിൽ വച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ പരിക്കേറ്റവരെ മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ 5.15ഓടെയാണ് അപകടമുണ്ടായത്. ട്രെയിൻ അപകടങ്ങൾ പാകിസ്ഥാനിൽ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി ആവശ്യമുള്ള നിലയിൽ നിക്ഷേപം റെയിൽവേ രംഗത്തേക്ക് ലഭിക്കാത്തതിനാൽ ട്രാക്കുകളുടേയും സിംഗ്നലിംഗ് സംവിധാനത്തിലെ അറ്റകുറ്റപണികളും കാലങ്ങളായി പാകിസ്ഥാനിൽ മുടങ്ങിക്കിടക്കുന്ന നിലയിലാണ്. 2023ൽ തെക്കൻ പാകിസ്ഥാനിൽ പാസഞ്ചർ ട്രെയിനിന്റെ പത്ത് ബോഗികൾ മറിഞ്ഞ് 30 പേരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam