100, 200 ഒന്നുമല്ല, ഇനിയും റഷ്യൻ എണ്ണ വാങ്ങിയാൽ 500% നികുതി! ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്ക് ട്രംപിന്‍റെ പുതിയ ഭീഷണി

Published : Jan 08, 2026, 10:48 AM ISTUpdated : Jan 09, 2026, 12:05 AM IST
trump modi xi jin ping

Synopsis

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് 500% താരിഫ് ചുമത്താൻ ട്രംപ് ഭരണകൂടം പുതിയ ബിൽ കൊണ്ടുവരുന്നു. റഷ്യയുടെ യുദ്ധ ഫണ്ടിംഗ് തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം, എണ്ണയ്ക്ക് പുറമെ യുറേനിയം ഇറക്കുമതിക്കും ബാധകമാകും

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം താരിഫ് ചുമത്താനുള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പച്ചക്കൊടി. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെ പ്രധാനമായും ലക്ഷ്യമിടുന്നതാണ് ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ ഇറക്കുമതി താരിഫ് ബിൽ. റഷ്യയുടെ യുദ്ധസന്നാഹങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സ് തടയുക എന്ന ലക്ഷ്യത്തോടെയാണ് യു എസ് കോൺഗ്രസിൽ ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ യുഎസ് കോൺഗ്രസിൽ ഈ ബില്ലിൻ മേൽ വോട്ടിങ്ങ് ഉണ്ടാകും. പുതിയ ബിൽ യു എസ് കോൺഗ്രസ് കടന്നാൽ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും വലിയ വെല്ലുവിളിയാകും അത്. എണ്ണയ്ക്ക് പുറമെ റഷ്യൻ യുറേനിയം വാങ്ങുന്നവർക്കും ഈ കടുത്ത നികുതി ബാധകമായിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

500 ശതമാനം നികുതി

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് പുതിയ ബിൽ. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ 500 ശതമാനം വരെ നികുതി ചുമത്താൻ ബിൽ നിർദ്ദേശിക്കുന്നുണ്ട്. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന അമേരിക്കൻ ഉപരോധങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വിശദീകരണം. ചൈനയും ഇന്ത്യയും ബ്രസീലുമാണ് റഷ്യൻ എണ്ണ ഏറ്റവുമധികം വാങ്ങുന്നത്. ഇക്കാര്യത്തിൽ ചൈന ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. പുതിന്റെ യുദ്ധസന്നാഹങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുക എന്ന പ്രഖ്യാപനത്തോടെയെത്തുന്ന പുതിയ ഉപരോധ ബില്ല് വലിയ തിരിച്ചടിയാകും ചൈനക്കും ഇന്ത്യക്കും സമ്മാനിക്കുക. ട്രംപിന്‍റെ താരിഫ് യുദ്ധം നിലവിൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം നികുതി വർദ്ധിപ്പിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതി ചുമത്തിയതോടെ ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആകെ നികുതി 50 ശതമാനത്തോളം ഉയർന്നിരുന്നു.

റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയും വലിയ തോതിലുള്ള നികുതി യുദ്ധമാണ് അമേരിക്കയിൽ നിന്നും നേരിടുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിയപ്പോൾ, പകരമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ 125 ശതമാനം നികുതി ഏർപ്പെടുത്തി ചൈനയും തിരിച്ചടിച്ചിട്ടുണ്ട്. പുതിയ ബിൽ കൂടി പ്രാബല്യത്തിൽ വരുന്നതോടെ ആഗോള വിപണിയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഉടൻ രാജ്യം വിടണം', ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം; പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽ യാത്ര പാടില്ലെന്നും അമേരിക്ക
പടയൊരുക്കം പൂർണം, ഇസ്രയേൽ തീരത്തെത്തിയ യുഎസ്എസ് ജെറാൾഡ് ഫോർഡ് സർവ്വ സജ്ജമെന്ന് അമേരിക്കൻ നാവിക സേന, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു