അമേരിക്കയിൽ സ്റ്റുഡന്റ് വിസയുടെയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി നാല് വർഷമാക്കി. ഈ തീരുമാനം ഇന്ത്യൻ വിദ്യാർഥികൾക്കടക്കം വൻ തിരിച്ചടിയാണ്. നിലവിൽ പഠന കാലാവധി തീരുന്നത് വരെയായിരുന്നു വിസ കാലാവധി.
വാഷിങ്ടൺ: അമേരിക്കയിൽ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം. വിദേശ വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്കുള്ള വിസകളുടെ കാലാവധിയാണ് കർശനമാക്കുന്നത്. പുതിയ ചട്ടപ്രകാരം, സ്റ്റുഡന്റ് വിസയുടെയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി പരമാവധി നാല് വർഷമായിരിക്കും. ഈ തീരുമാനം ഇന്ത്യൻ വിദ്യാർഥികൾക്കടക്കം വൻ തിരിച്ചടിയാണ്. നിലവിൽ പഠന കാലാവധി തീരുന്നത് വരെയായിരുന്നു വിസ കാലാവധി. നാല് വർഷത്തിൽ കൂടുതൽ പഠനം ആവശ്യമായ പി.എച്ച്.ഡി. ഗവേഷകർ, മെഡിക്കൽ റെസിഡൻസി ചെയ്യുന്ന ഡോക്ടർമാർ തുടങ്ങിയവർക്ക് കാലാവധി നീട്ടാൻ പ്രത്യേക അപേക്ഷ നൽകേണ്ടിവരും.

