ഡ്യൂട്ടി ഫ്രീ പ്രവേശനം എടുത്തുകളയും, ട്രംപിന്‍റെ ഞെട്ടിക്കുന്ന വമ്പൻ പണി വരുന്നു; 200% താരിഫ് മരുന്നുകൾക്ക് ഏർപ്പെടുത്താൻ നീക്കമെന്ന് റിപ്പോർട്ട്

Published : Sep 09, 2025, 10:09 AM IST
trump sign

Synopsis

നിലവിൽ ഡ്യൂട്ടി ഫ്രീ ആയി ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കാണ് ഈ താരിഫ് ബാധകമാവുക. ഈ നീക്കം ആരോഗ്യമേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

വാഷിംഗ്ടൺ: രണ്ടാം തവണ അധികാരത്തിലേറിയതുമുതൽ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിവിധ തരത്തിലുള്ള താരിഫ് ഏ‍ർപ്പെടുത്തിയുള്ള ഭീഷണി തന്ത്രം പയറ്റുകയാണ്. ഏറ്റവും ഒടുവിലായി ഇന്ത്യക്കെതിരെ ചുമത്തിയ 50 ശതമാനം ഇറക്കുമതിയിളെ അധിക നികുത ലോകമാകെ ചർച്ചയായിരിക്കുകയാണ്. ഒട്ടും വിട്ടുകൊടുക്കാതെയുള്ള നിലപാടുമായി ഇന്ത്യ മുന്നോട്ട് പോകുന്നതിനിടെയാണ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ട്രംപിന്‍റെ പുതിയ നീക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഇക്കുറി മരുന്നുകൾക്കാണ് ട്രംപിന്‍റെ ഇറക്കുമതി തീരുവ ഭീഷണി. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 200 ശതമാനത്തിന് മുകളിൽ താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ യു എസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മിക്ക മരുന്നുകൾക്കും ഡ്യൂട്ടി ഫ്രീ പ്രവേശനം ലഭിച്ചിരുന്നു. ഇത് എടുത്തുകളഞ്ഞുകൊണ്ടുള്ള പുതിയ താരിഫ് നയമാണ് ട്രംപ് ഭരണകൂടം ആവിഷ്കരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇറക്കുമതി ചെയ്യപ്പെടുന്ന മരുന്നുകൾക്ക് വലിയ തോതിലുള്ള താരിഫ് ഏർപ്പെടുത്തുന്നതാകും പുതിയ നയമെന്നാണ് സൂചന. ഈ നീക്കം അമേരിക്കയുടെ ആരോഗ്യമേഖലയിലും മരുന്നുകളുടെ വിതരണ ശൃംഖലയിലും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ 1962 ലെ വ്യാപാര വിപുലീകരണ നിയമത്തിലെ 'ദേശീയ സുരക്ഷ' വ്യവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ന്യായീകരണമാണ് ട്രംപ് ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. കൊവിഡ് മഹാമാരിക്കാലത്തെ മരുന്നുക്ഷാമം ചൂണ്ടിക്കാട്ടി, ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ട്രംപ് ഭരണകൂടം ഉയർത്തിക്കാട്ടുന്നത്. എന്നാൽ പുതിയ നയം മരുന്നുകളുടെ വില വർധിപ്പിക്കുകയും ലഭ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ആശങ്ക.

വാഹനങ്ങളും സ്റ്റീലും ഉൾപ്പെടെ മറ്റ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ പുതിയ ഉയർന്ന താരിഫുകൾക്ക് സമാനമായാണ് ഫാർമസ്യൂട്ടിക്കൽ മേഖലയിലും ട്രംപ് ഭരണകൂടം കൈവയ്ക്കാനൊരുങ്ങുന്നത്. നിലവിൽ യു എസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മിക്ക മരുന്നുകൾക്കും ലഭിച്ചിരുന്ന ഡ്യൂട്ടി ഫ്രീ പ്രവേശനം എടുത്തുകളഞ്ഞുള്ള താരിഫ് നയം ആരോഗ്യമേഖലയെ ആശങ്കപ്പെടുത്തുന്നതാണ്. എന്നാൽ ഉടനടി തീരുമാനം നടപ്പാക്കില്ലെന്നാണ് വൈറ്റ് ഹൗസിൽ നിന്നുള്ള വാർത്ത. ഈ തീരുമാനം ഉടൻ നടപ്പാക്കില്ലെന്നും സ്ഥാപനങ്ങൾക്ക് ഒരു വർഷം മുതൽ ഒന്നര വർഷം വരെ തയ്യാറെടുക്കാൻ സമയം നൽകുമെന്നുമാണ് വ്യക്തമാകുന്നത്. എന്തായാലും പുതിയ നയം നടപ്പിലായാൽ മരുന്നുകളുടെ ചെലവ് വർധിപ്പിക്കുകയും വിതരണ ശൃംഖലയിൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി