പാകിസ്ഥാനെ വാനോളം പുകഴ്ത്തിയും പിന്തുണച്ചും ട്രംപ്, വളരെ മികച്ച ബന്ധമെന്ന് പ്രതികരണം; പാക്-അഫ്ഗാൻ പ്രശ്നത്തിൽ ഇടപാടൻ തയാറെന്നും യുഎസ് പ്രസിഡന്‍റ്

Published : Feb 28, 2026, 08:06 AM IST
Trump Pak

Synopsis

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായി. ഈ പ്രതിസന്ധിക്കിടെ, പാകിസ്ഥാൻ നേതൃത്വത്തെ പുകഴ്ത്തിയും സ്വയം പ്രതിരോധത്തിനുള്ള അവരുടെ അവകാശത്തെ പിന്തുണച്ചും അമേരിക്ക രംഗത്തെത്തി. 

വാഷിംഗ്ടൺ/ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ 'പരസ്യ യുദ്ധ'ത്തിലേക്ക് നീങ്ങുന്നതിനിടെ, പാകിസ്ഥാൻ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പാകിസ്ഥാനുമായി തനിക്ക് വളരെ മികച്ച ബന്ധമാണുള്ളതെന്നും അവിടുത്തെ പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇടപെടാൻ താൻ തയ്യാറാണെന്നും എന്നാൽ പാകിസ്ഥാൻ നിലവിൽ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാൻ മണ്ണിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. താലിബാൻ ഭരണത്തിന് കീഴിലുള്ള നഗരങ്ങളെ പാകിസ്ഥാൻ നേരിട്ട് ലക്ഷ്യം വെക്കുന്നത് ഇതാദ്യമായാണ്. ഈ പോരാട്ടത്തിൽ പാകിസ്ഥാന് തങ്ങളുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റും വ്യക്തമാക്കി. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ യുഎസ് അണ്ടർ സെക്രട്ടറി ആലിസൺ ഹുക്കർ, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചു.

അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി മുന്നറിയിപ്പ്

അതേസമയം, സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. പ്രധാന നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഭീകരാക്രമണ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. നിലവിലെ ആക്രമണങ്ങളിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 12 സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സ്ഥിരീകരിച്ചപ്പോൾ, 13 പോരാളികൾ മരിച്ചതായി താലിബാനും അറിയിച്ചു. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് സൂചന.

സംഘർഷം മുറുകുമ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്ന് അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഖത്തർ മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും 2,600 കിലോമീറ്റർ നീളുന്ന അതിർത്തിയിൽ അശാന്തി പടരുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നു. അതിർത്തിയിലെ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാൻ- അമേരിക്ക ആണവ ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ഡോണൾഡ് ട്രംപ്, പുരോ​ഗതി പങ്കുവെച്ച് ഒമാൻ
'ഉടൻ രാജ്യം വിടണം', ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം; പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽ യാത്ര പാടില്ലെന്നും അമേരിക്ക