ഇറാന്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ നിരീക്ഷണത്തില്‍; 'ആക്രമിച്ചാല്‍ തിരിച്ചടിക്കും', ആവര്‍ത്തിച്ച് ട്രംപ്

By Web TeamFirst Published Jan 6, 2020, 6:08 PM IST
Highlights

അമേരിക്കയെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍റെ സാസ്കാരിക കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാണെന്നും ആവര്‍ത്തിച്ച് ട്രംപ്. 

വാഷിങ്ടണ്‍: അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 സാംസ്കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് നിലപാട് ആവര്‍ത്തിച്ചത്. രാജ്യത്തെ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കയിലെ ജനങ്ങളെ കൊല്ലുകയും അംഗഭംഗപ്പെടുത്തുകയും റോഡരികില്‍ ബോംബ് സ്ഫോടനം നടത്തുകയും ചെയ്യാം എന്നാല്‍ ഇറാന്‍റെ സാസ്കാരിക കേന്ദ്രങ്ങളെ ആക്രമിക്കരുത് എന്ന രീതി അനുവദിക്കില്ലെന്ന് ട്രംപ് അറിയിച്ചെന്ന് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്ലോറിഡയില്‍ നിന്നും വാഷിങ്ടണിലേക്കുള്ള മടക്കയാത്രയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ ഖുദ്സ് ഫോഴ്സ് ജനറല്‍ കാസിം സൊലേമാനി ഉള്‍പ്പെടെ കൊല്ലപ്പെട്ട അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് സംഭവിച്ച് കഴിഞ്ഞതാണെന്നും ഇറാന്‍ പ്രതികരിച്ചാല്‍ തിരിച്ചടിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചി​ല​ത് ഇ​റാ​നും ഇ​റാ​ൻ സം​സ്കാ​ര​ത്തി​നും ത​ന്നെ​യും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ടവ​യാ​ണ്. ടെ​ഹ്‌​റാ​ൻ യു​എ​സി​നെ ആ​ക്ര​മി​ച്ചാ​ൽ ഇ​വ​യെ വ​ള​രെ വേ​ഗ​ത്തി​ലും ക​ഠി​ന​മാ​യും ബാ​ധി​ക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇ​റാ​നി​ലെ യു​എ​സ് എം​ബ​സി വ​ള​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ദി​ക​ളാ​ക്കി​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇത്രയും സ്ഥലങ്ങളെ ലക്ഷ്യം വച്ചതെന്നാണ് സൂചന. യു​എ​സ് പൗ​ര​ന്മാ​രും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ 52 പേ​രെ​യാ​ണ് 1979ൽ ​ഇ​റാ​ൻ മൗ​ലി​ക​വാ​ദി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ദി​ക​ളാ​ക്കി​യ​ത്. 

Read More: പോര്‍വിളി അവസാനിപ്പിക്കാതെ ഇറാനും അമേരിക്കയും; ആശങ്കയോടെ ഇന്ത്യ

ഇ​റാ​ൻ–​യു​എ​സ് ബ​ന്ധ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കി​യ പ്ര​ധാ​ന സം​ഭ​വ​മാ​യാ​ണ് ബ​ന്ദി​യാ​ക്ക​ലി​നെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​റാ​നി​ൽ രാ​ഷ്ട്രീ​യ​പ​ര​വും സൈ​നി​ക​പ​ര​വു​മാ​യു​ള്ള യാ​തൊ​രു ത​രം ഇ​ട​പെ​ട​ലും യു​എ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ന്ന ‘അ​ൾ​ജീ​റി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ’ ഒ​പ്പി​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ച​ത്. 

....targeted 52 Iranian sites (representing the 52 American hostages taken by Iran many years ago), some at a very high level & important to Iran & the Iranian culture, and those targets, and Iran itself, WILL BE HIT VERY FAST AND VERY HARD. The USA wants no more threats!

— Donald J. Trump (@realDonaldTrump)
click me!