Latest Videos

സുമാത്രയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

By Web TeamFirst Published Aug 2, 2019, 6:49 PM IST
Highlights

അതിശക്തമായ ഭൂചലനം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വരെ അനുഭവപ്പെട്ടു

സിങ്കപ്പൂർ: ഇന്തോനേഷ്യയിലെ സുമാത്രയിൽ റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ഭൂചലനം സുമാത്ര, ജാവ ദ്വീപുകളിൽ അനുഭവപ്പെട്ടു. ഭൗമോപരിതലത്തിൽ നിന്നും 59 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കി. പ്രധാന നഗരമായ തെലുക് ബെതുംഗിൽ നിന്ന് 227 കിലോമീറ്റർ അകലെയാണിത്.

ബാന്റൺ പ്രവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ഉടൻ താമസം മാറാൻ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പക്ഷെ അതിശക്തമായ ഭൂചലനം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വരെ അനുഭവപ്പെട്ടു.

click me!