
ദമാസ്കസ്: ഊർജ കരാറിൽ ഒപ്പിട്ട് സിറിയയും തുർക്കിയും. പ്രതിവർഷം വർഷം 2 ബില്യൻ ക്യുബിക് മീറ്റർ പ്രകൃതിവാതകം തുർക്കി സിറിയക്ക് നൽകാൻ ധാരണയായി. 1000 മെഗാവാട്ട് വൈദ്യുതി നൽകാനും ധാരണയായതായി തുർക്കി ഊർജ്ജ മന്ത്രി അൽപാർസ്ലാൻ ബെയ്‌രക്തർ പറഞ്ഞുസിറിയൻ ഊർജ്ജ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനാലാണ് ബെയ്‌രക്തർ ഇക്കാര്യം അറിയിച്ചത്.
ഊർജ കരാർ രാജ്യത്ത് 1,300 മെഗാവാട്ട് അധിക വൈദ്യുതി ഉൽപ്പാദനത്തിന് കാരണമാകുമെന്നും തുർക്കി ഊർജ്ജ മന്ത്രി വ്യക്തമാക്കി. 13 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം സിറിയയെ പൂര്‍ണമായി തകര്‍ത്തിരുന്നു. യുദ്ധാനന്തര സിറിയക്ക് അടിസ്ഥാന സകൗര്യ വികസനം പ്രധാനമാണ്. നേരത്തെ സിറിയിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ തയ്യാറായി ഖത്തര്‍ രംഗത്തുവന്നിരുന്നു. റോഡും മറ്റു സൗകര്യവുമൊരുക്കാനും നടപടിയായി. ലോകബാങ്കിനുള്ള കടം തീര്‍ക്കാന്‍ സൗദി തയ്യാറായി. സിറിയയുടെ പുനർനിർമ്മാണത്തിനാണ് നിലവിലെ ഭരണകൂടം പ്രാധാന്യം നൽകുന്നത്.
അടുത്തിടെ വീണ്ടും ആഭ്യന്തര യുദ്ധം ആരംഭിച്ചത് സിറിയൻ ഭരണകൂടത്തിന് തിരിച്ചടിയായിരുന്നു. അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 70ഓളം പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ വീണ്ടും അശാന്തിയിലേക്ക് കടന്നിരിക്കുകയാണ് സിറിയ. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷർ അൽ അസദിന്റെ അനുയായികളായ 311 പൗരന്മാരെ സുരക്ഷാ സേന വധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഫീൽഡ് എക്സിക്യൂഷനുകളിൽ കുറഞ്ഞത് 300 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (SOHR) കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയത്.