10 ശതമാനം വര്‍ധന, ടര്‍ക്കിഷ് എയര്‍ലൈന്‍സിൽ ജനുവരിയില്‍ യാത്ര ചെയ്തത് 76 ലക്ഷം പേർ

Published : Feb 16, 2026, 04:20 PM IST
Turkish airlines

Synopsis

ടര്‍ക്കിഷ് എയര്‍ലൈന്‍സിലൂടെ ഈ ജനുവരിയില്‍ 76 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ ശേഷിയില്‍ 10 ശതമാനം വര്‍ധന രേഖപ്പെടുത്തി. ആകെ 84 ശതമാനം ലോഡ് ഫാക്ടറും കാര്‍ഗോ ഗതാഗതത്തില്‍ 18.8 ശതമാനം വര്‍ധനവും കമ്പനി നേടി.

കൊച്ചി: ടര്‍ക്കിഷ് എയര്‍ലൈന്‍സിൽ ഈ ജനുവരിയില്‍ യാത്ര ചെയ്തത് 76 ലക്ഷം യാത്രക്കാർ. 2025 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭ്യമായ സീറ്റ് കിലോമീറ്ററുകളുടെ (എഎസ്‌കെ) അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ശേഷി 10 ശതമാനം വര്‍ധിച്ചതായി കമ്പനി അറിയിച്ചു.

ആകെ ലോഡ് ഫാക്ടര്‍ 84 ശതമാനമായി രേഖപ്പെടുത്തി. അന്താരാഷ്ട്ര സര്‍വീസുകളില്‍ ലോഡ് ഫാക്ടര്‍ 83. 7 ശതമാനവും ആഭ്യന്തര സര്‍വീസുകളില്‍ 87.5 ശതമാനവും ആയിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 2025 ജനുവരിയിലെ 28 ലക്ഷത്തില്‍ നിന്ന് 2026 ജനുവരിയില്‍ 31 ലക്ഷമായി ഉയര്‍ന്നു, ഇത് 10. 8 ശതമാനം വര്‍ധനവാണ്.

2026 ജനുവരിയില്‍ ലഭ്യമായ സീറ്റ്കിലോമീറ്ററുകള്‍ (എഎസ്‌കെ) 23. 7 ബില്യണായി ഉയര്‍ന്നു. 2025ലെ അതേ കാലയളവില്‍ ഇത് 21. 5 ബില്യണ്‍ ആയിരുന്നു. കാര്‍ഗോ/മെയില്‍ ഗതാഗതം 2025 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 18. 8 ശതമാനം വര്‍ധിച്ച് 178. 3 ആയിരം ടണ്ണായി. 2026 ജനുവരി അവസാനം ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ആകെ വിമാനങ്ങളുടെ എണ്ണം 522 ആയി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തടവിൽ ഏഴ് പാക് സൈനികർ, പാക് സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനവുമായി ബലൂച് ലിബറേഷൻ ആർമി
30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ