'മുസ്ലീം രാഷ്ട്രങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണം, എതിർപ്പ് അറിയിക്കണം'; ഇസ്രായേലിന്റെ നീക്കത്തെ അപലപിച്ച് തുർക്കി വിദേശകാര്യ മന്ത്രി

Published : Aug 10, 2025, 02:44 AM IST
Hakan Fidan

Synopsis

ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ. 

കെയ്റോ: ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ. അന്താരാഷ്ട്ര തലത്തിൽ എതിർപ്പ് അറിയിക്കണമെന്നും ഹകാൻ ഫിദാൻ ഈജിപ്തിൽ നടന്ന ചർച്ചകൾക്ക് ശേഷം പറഞ്ഞു.

പലസ്തീനികളെ പട്ടിണിയിലാഴ്ത്തി പുറത്താക്കുക, ഗാസയെ സ്ഥിരമായി ആക്രമിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇസ്രായേൽ നയം നടപ്പിലാക്കിയതെന്നും ഇസ്രായേലിനെ ഇപ്പോഴും പിന്തുണയ്ക്കുന്നത് തുടരുന്നതിന് രാജ്യങ്ങൾക്ക് ന്യായീകരിക്കാവുന്ന ഒരു ഒഴികഴിവുമില്ലെന്നും ഫിദാൻ പറഞ്ഞു. എന്നാൽ ആളുകൾ ഗാസയിൽ പട്ടിണി കിടക്കുകയാണെന്ന് ഇസ്രായേൽ നിഷേധിക്കുന്നു. 2023 ഒക്ടോബറിലെ ആക്രമണത്തിൽ 1,200 പേരെ കൊന്നൊടുക്കിയ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് കീഴടങ്ങുന്നതിലൂടെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് സംഭവിക്കുന്നത് വളരെ അപകടകരമായ ഒന്നാണ്. ഒരു ജനതയ്‌ക്കെന്നോ അയൽ രാജ്യങ്ങൾക്കെന്നോ അല്ല ഇസ്രായേലിന്റെ പ്ലാൻ ഒരിക്കലും അനുവദനീയമല്ലെന്നും അബ്ദലട്ടി പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിലെത്താൻ ഈജിപ്ത്, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർ മാസങ്ങളായി ഒത്തുതീർപ്പാക്കലിന് ശ്രമിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം