ന്യൂയോർക്ക് നഗരത്തെ നടുക്കി പതിനേഴുകാരൻ, ടൈംസ് സ്ക്വെയറിൽ വൻ വെടിവയ്പ്പ്, വെടികൊണ്ടത് മൂന്ന് പേർക്ക്, പ്രതി കസ്റ്റഡിയിൽ

Published : Aug 09, 2025, 11:00 PM ISTUpdated : Aug 10, 2025, 08:25 AM IST
Shooting At New York Times Square

Synopsis

19 വയസ്സുള്ള ഒരാൾക്ക് കാലിലും 65 വയസ്സുള്ള ഒരാൾക്ക് തുടയിലും 18 വയസ്സുള്ള ഒരു യുവതിക്ക് കഴുത്തിലുമാണ് വെടിയേറ്റത്

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തെ നടുക്കി ടൈംസ് സ്ക്വെയറിൽ പതിനേഴുകാരന്‍റെ വെടിവയ്പ്പ്. ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്കാണ് വെടിയേറ്റത്. 44-ാം സ്ട്രീറ്റിനും 7-ാം അവന്യൂവിനും സമീപം പുലർച്ചെ 1:20 ഓടെയാണ് പതിനേഴുകാരന്‍റെ ആക്രമണമുണ്ടായത്. 19 വയസ്സുള്ള ഒരു യുവാവുമായുള്ള വാക്കുതർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കിയത്. 19 വയസ്സുള്ള ഒരാൾക്ക് കാലിലും 65 വയസ്സുള്ള ഒരാൾക്ക് തുടയിലും 18 വയസ്സുള്ള ഒരു യുവതിക്ക് കഴുത്തിലുമാണ് വെടിയേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. മൂന്ന് പേരും ബെല്ലെവ്യൂ ആശുപത്രിയിൽ ചികിത്സയിലാണ്. 17 വയസ്സുള്ള ഒരു കൗമാരക്കാരനാണ് വെടിവെപ്പിന് പിന്നിലെന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തെന്നും ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി.

17 കാരൻ വെടിവെപ്പിന് ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്ക് 17 വയസ് മാത്രമുള്ളതിനാൽ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയും വെടിയേറ്റവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണ്. വാക്കുതർക്കത്തിന്റെ കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. സംഭവത്തിന്റെ അന്വേഷണം തുടരുകയാണെന്ന് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി. കുറ്റപത്രം തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. ടൈംസ് സ്ക്വയർ പോലുള്ള തിരക്കേറിയ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നഗരത്തിന്റെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായി പൊതുജനങ്ങൾ പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്
തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം