വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു

Published : Jan 23, 2025, 02:04 PM ISTUpdated : Jan 23, 2025, 02:07 PM IST
വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു

Synopsis

മൾഹോളണ്ട് ഡ്രൈവ്, വൈൽഡ് അറ്റ് ഹാർട്ട് , ബ്ലൂ വെൽവെറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ലിഞ്ച്, ട്വിൻ പീക്സ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അമേരിക്കൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്

ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു. മൾഹോളണ്ട് ഡ്രൈവ്, വൈൽഡ് അറ്റ് ഹാർട്ട് , ബ്ലൂ വെൽവെറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ലിഞ്ച്, ട്വിൻ പീക്സ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അമേരിക്കൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. ബീറ്റിൽസിലൂടെ പാശ്ചാത്യ ലോകം പരിചയിച്ച അതീന്ദ്രീയ ധ്യാനത്തിന്റെ പ്രചാരകൻ ആയിരുന്നു ഡേവിഡ് ലിഞ്ച്. നാല് തവണ ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള ഡേവിഡ് ലിഞ്ചിന് 2019 ൽ അക്കാദമി പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 78 വയസായിരുന്ന ലിഞ്ചിന്റെ മരണവിവരം അദ്ദേഹത്തിന്റെ കുടുംബം ഫേസ്ബുക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്.

ഞായറാഴ്ച നിർണായകം, ഗാസ വെടിനിർത്തൽ കരാർ ഇസ്രയേൽ സുരക്ഷ ക്യാബിനറ്റ് കടന്നു, അന്തിമ തീരുമാനം സർക്കാരിന് വിട്ടു

വിശദ വിവരങ്ങൾ ഇങ്ങനെ

എന്നാൽ മരണകാരണവും സ്ഥലവും പുറത്ത് അറിയിച്ചിട്ടില്ല. ലോസ് ഏഞ്ചൽസിൽ താമസിച്ചിരുന്ന ലിഞ്ചിന് വർഷങ്ങളായി കടുത്ത പുകവലിയെ തുടർന്ന് എംഫിസീമ ബാധിച്ചിരുന്നു. വൈൽഡ് അറ്റ് ഹാർട്ട്, ബ്ലൂ വെൽവറ്റ് തുടങ്ങിയ സിനിമകളിലൂടെ ലോക ശ്രദ്ധ നേടിയ സംവിധായകനാണ് ഡേവിഡ് ലിഞ്ച്. ട്വിൻ പീക്സ് എന്ന ടിവി ഷോയും പ്രശസ്തമായിരുന്നു. മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദേശത്തിന് മൂന്നുവട്ടം അർഹനായിട്ടുണ്ട്. 2019 ൽ ഓണററി ഓസ്കർ പുരസ്കാരം നൽകി ഡേവിഡ് ലിഞ്ചിനെ ആദരിച്ചു.1990 ൽ കാൻ ചലച്ചിത്രോത്സവത്തിൽ വൈൽഡ് അറ്റ് ഹാർട്ട് പാം ദോർ നേടി. അഭിനേതാവ് , സംഗീതജ്ഞൻ , ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. ‘ബീറ്റിൽസി’ലൂടെ പ്രശസ്തമായ അതിന്ദ്രീയ ധ്യാനത്തിന്റെ പ്രചാരകരിലൊരാളായിരുന്നു. നാല് തവണ ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള ഡേവിഡ് ലിഞ്ചിന് 2019 ൽ അക്കാദമി പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 78 -ാം വയസിലാണ് വിഖ്യാത സംവിധായകൻ ലോകത്തെ വിട്ടുപിരിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം