
ന്യൂയോർക്ക് : ബീച്ചിൽ ഉറങ്ങുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം. യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്. ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നീ സുഹൃത്തുക്കൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തിരമാലകളടിച്ച് നേരത്തെയും അപകടമുണ്ടായ ബീച്ചിൽ ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം ശ്രദ്ധയിൽപ്പെട്ട ഒരു ദൃക്‌സാക്ഷി വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തകർ കടലിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും ജീവനോടെ പുറത്തെടുത്തു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam