ചൈനയുടെ സഹകരണത്തോടെ വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നൽകി യു എ ഇ

By Web TeamFirst Published Dec 9, 2020, 6:48 PM IST
Highlights

വാക്‌സിന്‍  ഫലപ്രാപ്തിയുണ്ടെന്നും എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ദുബായ്: ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച കൊവിഡ് വാക്സിന് യു എ ഇ ഔദ്യോഗിക അംഗീകാരം നല്‍കി. വാക്സിന്  86% 6% ഫലപ്രാപ്തി ഉണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയിലെ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍  പ്രൊഡക്റ്റ് വികസിപ്പിച്ചെടുത്ത വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യുഎഇ കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ചിരുന്നു. 

വാക്‌സിന്‍  ഫലപ്രാപ്തിയുണ്ടെന്നും എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബറില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക്  അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 

സീനോഫാമിന്റെ ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പിന്റെ ഒരു വിഭാഗമാണ് ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍  പ്രോഡക്ട്.  

click me!