
ലണ്ടന്: ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗമായ ഡേവിഡ് അമെസിനെ കുത്തികൊലപ്പെടുത്തി. തന്‍റെ മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള പ്രതിവാര കൂടികാഴ്ചയ്ക്കിടെയാണ് സംഭവം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഇദ്ദേഹം ലണ്ടന് കിഴക്ക് ലീ ഓണ്‍ സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് ചര്‍ച്ചിലാണ് യോഗം സംഘടിപ്പിച്ചിരുന്നത്. യോഗം തുടങ്ങുന്നതിന് മുന്‍പ് വരെ ഇദ്ദേഹം ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.
വേദിയിലേക്ക് അതിക്രമിച്ച് കയറി അക്രമകാരി ഡേവിഡ് അമെസിനെ തുടരെ തുടരെ കഠാരകൊണ്ട് കുതതിയെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമകാരിയെ പൊലീസ് അറസ്റ്റ് ചെയ്തയാണ് വിവരം. ഇയാളുടെ പേരോ ആക്രമണത്തിന്‍റെ ഉദ്ദേശയോ വ്യക്തമായിട്ടില്ല.
'സംഭവസ്ഥലത്ത് തന്നെ എംപി മരിക്കുകയാണ് ഉണ്ടായത്. കൊലപാതകിക്ക് 25 വയസ് ഉണ്ടാകും. സംഭവസ്ഥലത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്' പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വേറെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കാരണം എന്താണ് എന്നതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.
വിവാഹിതനായ ഡേവിഡ് അമെസിന് അഞ്ച് മക്കളാണ് ഉള്ളത്. ബസില്‍ഡോണിനെ പ്രതിനിധീകരിച്ച് 1983ലാണ് ആദ്യമായി ഡേവിഡ് അമെസ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ എത്തുന്നത്. 97 മുതല്‍ സൗത്ത് എന്‍ഡ് വെസ്റ്റിനെ പ്രതിനിധീകരിക്കുന്നു. 2015 പൊതു ജന സേവനത്തിന് രാജ്ഞിയുടെ പുരസ്കാരം നേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam