ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു; ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ചര്‍ച്ച

Published : May 16, 2019, 04:46 PM ISTUpdated : May 16, 2019, 04:48 PM IST
ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു; ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ചര്‍ച്ച

Synopsis

യുകെ ഫോറിന്‍ ഓഫിസ് മിനിസ്റ്റര്‍ മാര്‍ക്ക് ഫീല്‍ഡാണ് ചോദ്യോത്തര വേളയില്‍ ചോദ്യമുന്നയിച്ചത്. നിരവധി രാജ്യങ്ങളെപ്പോലെ സമീപ കാലങ്ങളില്‍ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഉപദ്രവം വര്‍ധിക്കുകയാണ്. കോണ്‍സുലര്‍ തലത്തില്‍ നിര്‍ബന്ധമായും നടപടിയെടുക്കണമെന്നും ഫീല്‍ഡ് പറഞ്ഞു.

ലണ്ടന്‍: ഇന്ത്യയില്‍ കൃസ്ത്യാനികള്‍ക്ക് നേരെ അക്രമം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ സബ്മിഷന്‍. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫോറിന്‍ ഓഫ് കമീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഷപ് ഓഫ് ട്രൂറോയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യുകെ ഫോറിന്‍ ഓഫിസ് മിനിസ്റ്റര്‍ മാര്‍ക്ക് ഫീല്‍ഡാണ് ചോദ്യോത്തര വേളയില്‍ ചോദ്യമുന്നയിച്ചത്. 

നിരവധി രാജ്യങ്ങളെപ്പോലെ സമീപ കാലങ്ങളില്‍ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഉപദ്രവം വര്‍ധിക്കുകയാണ്. കോണ്‍സുലര്‍ തലത്തില്‍ നിര്‍ബന്ധമായും നടപടിയെടുക്കണമെന്നും ഫീല്‍ഡ് പറഞ്ഞു. മെയ് ആദ്യം പ്രാര്‍ത്ഥനാ വേളയില്‍ ക്രിസ്ത്യാനികളെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപി ഡേവിജ് ലിന്‍ഡനും പാര്‍ലമെന്‍റില്‍ ഉന്നയിച്ചു.

യുകെ ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകത്താകമാനം 50ഓളം രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമം വര്‍ധിക്കുന്നതായി ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നൈജീരിയയില്‍ ഹണ്ട് വട്ടമേശ സമ്മേളനവും വിളിച്ചുചേര്‍ത്തിരുന്നു. 

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമം വര്‍ധിക്കുന്നുവെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നും നേരത്തെ ക്രിസ്ത്യന്‍ മത മേധാവികള്‍ ആരോപണമുന്നയിച്ചിരുന്നു. 2016ല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ 348 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2017ല്‍ 736 ആയി ഉയര്‍ന്നു.ഛത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും
ഇല്ലാത്ത രോ​ഗമുണ്ടാക്കും, വനിതാ ഡോക്ടർമാർ ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ മാത്രം ചികിത്സ തേടും, ഒടുവിൽ 25കാരന് പൂട്ടുവീണു