ഇസ്രയേൽ 2 വർഷത്തിൽ കൊന്നൊടുക്കിയത് 20,000 കുട്ടികളെ; ഗാസയിൽ നടത്തിയത് മനുഷ്യക്കുരുതി, ലൈംഗിക പീഡനങ്ങളും, സ്ഥിരീകരിച്ച് യുഎൻ സമിതി

Published : Jun 24, 2026, 08:30 PM IST
Gaza after ceasefire

Synopsis

2023 ഒക്ടോബർ 7 മുതൽ ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഗാസയിൽ മാത്രം കുറഞ്ഞത് 20,179 കുട്ടികൾ കൊല്ലപ്പെടുകയും 44,143 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനത്തോളം വരും. മുൻകാല സംഘർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കൊല്ലപ്പെടുന്ന നിരക്ക് ഈ യുദ്ധത്തിൽ വളരെ കൂടുതലാണ്.

ഗാസ: ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇസ്രയേൽ സൈന്യം രണ്ട് വർഷത്തിനിടെ കൊന്നുകളഞ്ഞത് 20,000 കുട്ടികളെയാണെന്നും മനപ്പൂർവ്വം കുട്ടികളെ ലക്ഷ്യമിട്ടതിനും കൊന്നൊടുക്കിയതിനും തെളിവുണ്ടെന്നും, ഗാസയിൽ ഇസ്രയേൽ നടത്തിയ മനുഷ്യക്കുരുതി നടത്തിയെന്നും സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സമിതി. 2021നും 2025നും ഇടയിൽ 20000 കുട്ടികെ ഇസ്രയേൽ സൈന്യം കൊന്നൊടുക്കിയതായി അന്വേഷണ സമിതി റിപ്പോർട്ടിൽ വെളിപ്പെടുത്തി. വെടി നിർത്തൽ നിലവിൽ വന്നതിന് ശേഷവും ഇസ്രയേൽ തങ്ങളുടെ ക്രൂരത തുടർന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ റിപ്പോർട്ട് ഇസ്രയേൽ തള്ളിയിട്ടുണ്ട്.

ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈന്യം പലസ്തീൻ കുട്ടികളെ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷൻ വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ ഈ നടപടികൾ വംശഹത്യ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയുടെ പരിധിയിൽ വരുന്നതാണെന്നും യു.എൻ ജൂൺ 23-ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗാസയിലെ പലസ്തീനികളുടെ ഭാവി തകർക്കാനുള്ള ബോധപൂർവമായ തന്ത്രത്തിന്റെ ഭാഗമായാണ് കുട്ടികൾക്ക് നേരെ നടന്ന ആക്രമണങ്ങലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബർ 7 മുതൽ ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഗാസയിൽ മാത്രം കുറഞ്ഞത് 20,179 കുട്ടികൾ കൊല്ലപ്പെടുകയും 44,143 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനത്തോളം വരും. മുൻകാല സംഘർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കൊല്ലപ്പെടുന്ന നിരക്ക് ഈ യുദ്ധത്തിൽ വളരെ കൂടുതലാണ്.

2025 ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്നിട്ടും, അത് ലംഘിച്ചുകൊണ്ട് ഇസ്രായേൽ ഗാസയിൽ സൈനിക നടപടികൾ തുടരുകയും കുട്ടികളെ കൊന്നൊടുക്കുകയും ചെയ്യുന്നതായി കമ്മീഷൻ ചെയർമാൻ ശ്രീനിവാസൻ മുരളീധരൻ. ഗാസയിലും വെസ്റ്റ് ബാങ്കിലും കൂട്ട അറസ്റ്റുകളിലൂടെ തടവിലാക്കപ്പെടുന്ന ഫലസ്തീൻ കുട്ടികൾ (പ്രത്യേകിച്ച് ആൺകുട്ടികൾ) ക്രൂരമായ മർദ്ദനങ്ങൾക്കും നഗ്നരാക്കി നിർത്തുന്നതുൾപ്പെടെയുള്ള ലൈംഗിക-ശാരീരിക അതിക്രമങ്ങൾക്കും ഇരയായി. ഗാസയിലെ ആശുപത്രികളും സ്കൂളുകളും തകർത്തതിലൂടെ കുട്ടികളുടെ കുട്ടിക്കാലം ഇല്ലാതാക്കുകയും അവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. ജനന നിരക്ക് കുറയ്ക്കുന്നതിനായി പ്രസവചികിത്സാ കേന്ദ്രങ്ങളും ഐ.വി.എഫ് ലബോറട്ടറികളും ഇസ്രായേൽ ആസൂത്രിതമായി തകർത്തതായും റിപ്പോർട്ടിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യം ചോർത്തി ഇസ്രായേലിന് നൽകാൻ സമ്മതിക്കില്ല, ആണവ പരിശോധന അനുവദിക്കില്ല; കടുപ്പിച്ച് ഇറാൻ
ന്യൂയോർക്ക് രാഷ്ട്രീയത്തിൽ മാംദാനി തരംഗം; പരമ്പരാഗത ഡെമോക്രാറ്റുകളെ അട്ടിമറിച്ച് സോഷ്യലിസ്റ്റുകളുടെ പടയോട്ടം