ഇറാഖിനെ വരിഞ്ഞുമുറുക്കി അമേരിക്കയുടെ നീക്കം; 500 മില്യൻ ഡോളർ കറൻസിയുമായി പോകേണ്ട വിമാനം യുഎസ് തടഞ്ഞതായി റിപ്പോർട്ട്

Published : Apr 23, 2026, 12:39 PM IST
plane, dollar

Synopsis

ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ഇറാഖിലേക്കുള്ള 50 കോടി ഡോളറിന്‍റെ പണമൊഴുക്ക് അമേരിക്ക തടഞ്ഞതായി റിപ്പോർട്ട്. ഇറാഖിലെ യുഎസ് താൽപ്പര്യങ്ങൾക്കെതിരായ ആക്രമണങ്ങളിലുള്ള പ്രതിഷേധമായാണ് ഈ നീക്കം. എന്നാൽ ഇത് സാങ്കേതിക കാരണങ്ങളാലാണെന്ന് ഇറാഖ് സെൻട്രൽ ബാങ്ക് വിശദീകരിക്കുന്നു.

വാഷിംഗ്ടൺ: ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ബാഗ്ദാദിന് മേൽ സമ്മർദ്ദം ശക്തമാക്കി അമേരിക്ക. ഇറാഖിലേക്ക് വൻതോതിലുള്ള പണമൊഴുക്ക് അമേരിക്ക തട‌ഞ്ഞതായി റിപ്പോര്‍ട്ട്. ഏകദേശം 500 മില്യൺ ഡോളർ (ഏകദേശം 50 കോടി ഡോളർ) നോട്ടുകളുമായി പോകാനിരുന്ന വിമാനമാണ് യുഎസ് തടഞ്ഞതെന്ന് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള നീക്കമാണിത്.

500 മില്യൻ ഡോളറിന്‍റെ കറൻസിയുമായി പോകേണ്ടിയിരുന്ന ചരക്ക് വിമാനം യുഎസ് ട്രഷറി വകുപ്പ് തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇറാഖിന്റെ എണ്ണവിൽപനയിലൂടെ ലഭിച്ച തുക ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലാണ് സൂക്ഷിക്കുന്നത്. ഈ തുക കൈമാറ്റമാണ് ഇപ്പോൾ അമേരിക്ക തടഞ്ഞിരിക്കുന്നത്. ഇറാഖിലെ യുഎസ് താൽപ്പര്യങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇറാഖിൽ സജീവമായ ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ സ്വാധീനവും പ്രവർത്തനങ്ങളും വർധിക്കുന്നതിൽ അമേരിക്ക അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐസിസിനെതിരായ (IS) പോരാട്ടത്തിനും ഇറാഖ് സൈന്യത്തിന് നൽകിവരുന്ന ഭീകരവിരുദ്ധ പരിശീലനങ്ങൾക്കുമുള്ള ഫണ്ടിംഗും അമേരിക്ക മരവിപ്പിച്ചു.

ഏപ്രിൽ 8ന് ബാഗ്ദാദിൽ യുഎസ് നയതന്ത്രജ്ഞർക്ക് നേരെയുണ്ടായ ആക്രമണമടക്കം, ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന നീക്കങ്ങളിൽ വാഷിംഗ്ടൺ കടുത്ത അതൃപ്തിയിലാണ്. എന്നാൽ പണം എത്താതിരുന്നത് യുദ്ധം മൂലമുള്ള സാങ്കേതിക കാരണങ്ങളാലാണെന്നും രാജ്യത്ത് നിലവിൽ ഡോളർ ക്ഷാമമില്ലെന്നുമാണ് ഇറാഖ് സെൻട്രൽ ബാങ്കിന്റെ വിശദീകരണം. അതേസമയം യു എസ് ട്രഷറി വകുപ്പോ ട്രംപ് ഭരണകൂടമോ ഇതുവരെ റിപ്പോര്‍ട്ടിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള നയതന്ത്ര സന്തുലിതാവസ്ഥ നിലനിർത്താൻ പാടുപെടുകയാണ് ഇറാഖ് ഭരണകൂടം. ഇറാഖിലെ സായുധ ഗ്രൂപ്പുകളെ ഉടൻ പിരിച്ചുവിടണമെന്നും അവർക്ക് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരിരക്ഷ നൽകുന്നത് അവസാനിപ്പിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ രാജി വച്ചത് രണ്ട് മന്ത്രിമാർ, നേപ്പാളിൽ ബലേൻ ഷാ സർക്കാരിന് മുന്നിൽ ഗുരുതര പ്രതിസന്ധി
'ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും'; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്