ഒറിജിനാലിറ്റിക്കായി മകന്റെ തല മൊട്ടയടിച്ചു, പുരികം നീക്കി, വീൽചെയറിൽ, മാതാപിതാക്കൾ തട്ടിയത് ലക്ഷങ്ങൾ,അറസ്റ്റ്

Published : Dec 13, 2024, 07:46 AM IST
ഒറിജിനാലിറ്റിക്കായി മകന്റെ തല മൊട്ടയടിച്ചു, പുരികം നീക്കി, വീൽചെയറിൽ, മാതാപിതാക്കൾ തട്ടിയത് ലക്ഷങ്ങൾ,അറസ്റ്റ്

Synopsis

6വയസുള്ള മകന് ക്യാൻസറാണ് എന്ന പേരിൽ 44കാരായ മാതാപിതാക്കൾ തട്ടിയത് ലക്ഷങ്ങൾ. ഒറിജിനാലിറ്റിക്കായി 6 വയസുകാരൻ നേരിട്ടത് വൻ ക്രൂരത

അഡിലെയ്‌ഡ്: ആറ് വയസുകാരനായ മകൻ ക്യാൻസർ ബാധിതനാണെന്നും കീമോതെറാപ്പി അടക്കമുള്ളവ നടക്കുകയാണെന്നും കാണിച്ച് നിരവധിപ്പേരെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും പണം തട്ടിയ മാതാപിതാക്കൾ അറസ്റ്റിൽ. ഓസ്ട്രേലിയയിലെ അഡിലെയ്‌ഡിലാണ് സംഭവം. കീമോ തെറാപ്പിയുടെ ഗുരുതര പാർശ്വഫലങ്ങളാണ് 6 വയസുകാരൻ നേരിടുന്നെന്ന് കാണിക്കാൻ കുട്ടിയുടെ പുരികം അടക്കമുള്ളവ വടിച്ച് നീക്കിയ ശേഷം ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം തന്നെ ബാൻഡേജുകൾ ഒട്ടിച്ച് വീൽചെയറിലിരുത്തിയാണ് 44കാരായ മാതാപിതാക്കൾ രാജ്യത്തെ പറ്റിച്ചത്.

രണ്ട് ആഴ്ച കൊണ്ട് മാത്രം 60,000 യുഎസ് ഡോളർ (ഏകദേശം 50,92,554രൂപയാണ്) ദമ്പതികൾ മകന്റെ പേരിൽ പിരിച്ചെടുത്തത്. സംഭവത്തിൽ അയൽവാസികൾക്ക് തോന്നിയ സംശയത്തിലാണ് പണപ്പിരിവിൽ പൊലീസ് ഇടപെടുന്നത്. ഇതിന് പിന്നാലെയാണ് പൂർണ ആരോഗ്യത്തോടെയുള്ള കുട്ടിയെ ഉപയോഗിച്ചാണ് തട്ടിപ്പാണെന്ന് വ്യക്തമാവുന്നത്. പണം തട്ടിപ്പിനും കുട്ടിയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സൌത്ത് ഓസ്ട്രേലിയ പൊലീസ് ആണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. 

6 വർഷം, വെട്ടിപ്പ് 3,10,45,454 രൂപയുടെ; ഡോക്ടർമാരുടെ സംഘടന കോടികളുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി ഇന്‍റലിജൻസ്

ആറ് വയസുകാരൻ ഒരു തരത്തിലുമുള്ള ചികിത്സ തേടുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നവംബറിൽ തട്ടിപ്പ് ആരംഭിച്ച സമയം മുതൽ കുട്ടിയെ ഇവർ സ്കൂളിൽ അയച്ചിരുന്നില്ല. ആറുവയസുകാരനും സഹോദരനും നിലവിൽ ബന്ധുവിന്റെ സംരക്ഷണയിലാണ് ഉള്ളത്. ദമ്പതികൾക്ക് മകന്റെ ചികിത്സാ സഹായത്തിനായി പണം നൽകിയവർ പൊലീസുമായി ബന്ധപ്പെടണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ചോദിച്ചത് ചികിത്സാ സഹായം, പണമില്ല വൃക്ക തന്നെ പകുത്തുനൽകി, ഷൈജുവിന്റെ നല്ല മനസ്സിൽ സുമേഷിന് പുതുജീവിതം

2018ൽ അമേരിക്കയിലെ ന്യൂയോർക്കിലും സമാനമായ രീതിയിൽ പണം തട്ടിപ്പ് നടന്നിരുന്നു. 35കാരായ മാതാപിതാക്കളാണ് 
ഗോ ഫണ്ട് മീ എന്ന പേജിലൂടെയാണ് മകന്റെ ഇല്ലാത്ത രോഗത്തിന്റെ ചികിത്സയ്ക്കായി പണം സമാഹരിച്ചത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം