ചില്ലറയല്ല! അമ്പമ്പോ 3200 കോടിയുടെ ആയുധ കരാർ, പടിയിറങ്ങും മുന്നേ കരുതിക്കൂട്ടി തന്നെ ബൈഡൻ; തായ്വാന് സന്തോഷം

Published : Dec 01, 2024, 12:36 AM IST
ചില്ലറയല്ല! അമ്പമ്പോ 3200 കോടിയുടെ ആയുധ കരാർ, പടിയിറങ്ങും മുന്നേ കരുതിക്കൂട്ടി തന്നെ ബൈഡൻ; തായ്വാന് സന്തോഷം

Synopsis

തായ്‌വാൻ പ്രസിഡന്റ് ലൈ ചിംഗ്-ടെയുടെ പസഫിക് സന്ദർശനത്തിന് മുന്നേയാണ് അമേരിക്കയുമായുള്ള കരാറിൽ തീരുമാനമായത്

ന്യൂയോർക്ക്: തായ്വാനുമായി 385 മില്യണ്‍ ഡോളറിന്‍റെ (3200 കോടിയിലേറെ) ആയുധ കരാര്‍ ഒപ്പിട്ട് അമേരിക്ക. ചൈനയുമായി നിരന്തരം തുടരുന്ന തര്‍ക്കത്തിനിടെയാണ് ആയുധ സംഭരണത്തിനുള്ള തായ്വാന്‍ തീരുമാനം. പുതിയ കരാറിലൂടെ ഭീഷണികള്‍ നേരിടാന്‍ തായ്വാന്‍ പര്യാപ്തമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 385 ദശലക്ഷം ഡോളറിന്റെ മൂല്യത്തിലുള്ള എഫ് -16 യുദ്ധവിമാനങ്ങൾക്കും റഡാറുകൾക്കുമായി ആവശ്യമുള്ള സപെയർ ഭാഗങ്ങൾ തായ്വാനിലേക്ക് വിറ്റഴിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. തായ്‌വാൻ പ്രസിഡന്റ് ലൈ ചിംഗ്-ടെയുടെ പസഫിക് സന്ദർശനത്തിന് മുന്നേയാണ് അമേരിക്കയുമായുള്ള കരാറിൽ തീരുമാനമായത്.

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഎസ് വിമാനവാഹിനി കപ്പൽ മലേഷ്യയിൽ; ചൈനയ്ക്ക് ആശങ്ക

അമേരിക്കക്കും തായ്വാനും ഇടയിൽ ഔദ്യോഗിക നയതന്ത്രബന്ധം ഇല്ലെങ്കിലും, തായ്‌വാനെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ സഹായം നൽകുമെന്ന് അമേരിക്ക നേരത്തെ തന്നെ നിയമപരമായി അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് ഇപ്പോൾ 385 ദശലക്ഷം ഡോളറിന്‍റെ ആയുധ കരാറിൽ ഒപ്പിട്ടതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് വ്യക്തമാക്കി. പെന്റഗൺറെ ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസിയുടെ അറിയിപ്പ് പ്രകാരം, 320 ദശലക്ഷം ഡോളറിന്റെ മൂല്യമുള്ള എഫ്-16 യുദ്ധവിമാനങ്ങൾക്കടക്കം കരാറുണ്ട്. ഇതിന് പുറമെയാണ് റഡാറുകൾക്കും ബന്ധപ്പെട്ട ഉപകരണങ്ങൾക്കും ആവശ്യമായ സപെയർ ഭാഗങ്ങളുടെ വിൽപ്പന.

അതേസമയം അമേരിക്കയുടെ തായ്വാൻ അനുകൂല നിലപാടിനെ ചൈന എല്ലാക്കാലത്തും രൂക്ഷമായി വിമർശിക്കാറുണ്ട്. അമേരിക്കയാണ് ചൈനക്കും തായ്വാനുമിടയിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്നതടക്കമുള്ള വിമർശനങ്ങാണ് ചൈന മുന്നോട്ട് വയ്ക്കാറുള്ളത്. ചൈനയുടെ ഭീഷണി മറികടക്കാൻ തായ്വാന് സംരക്ഷണം ഒരുക്കാനുള്ള ബാധ്യത ലോക രാജ്യങ്ങൾക്ക് ഉണ്ടെന്നതാണ് സാധാരണ ഗതിയിൽ അമേരിക്കയുടെ മറുപടി. ഇത്തവണയും അതേ നിലയിലാണ് പെന്‍റഗൺ പ്രതികരിച്ചത്. പുതിയ കരാറിലൂടെ ഭീഷണികള്‍ നേരിടാന്‍ തായ്വാന്‍ പര്യാപ്തമാകുമെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്