ഇറാന്‍റെ ജീവനാഡിയായ ഖാര്‍ഗ് ദ്വീപില്‍ മിന്നലാക്രണം നടത്തി അമേരിക്ക, വീഡിയോ പുറത്തുവിട്ടു, തിരിച്ചടിക്കുമെന്ന് ഇറാന്‍

Published : Mar 14, 2026, 09:07 PM IST
Kharg attack

Synopsis

ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെ സിരാകേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം വൻ വ്യോമാക്രമണം നടത്തി. 90-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് അവകാശപ്പെടുമ്പോൾ, എണ്ണ ശുദ്ധീകരണ ശാലകളെ ബാധിച്ചില്ലെന്ന് ഇറാൻ അറിയിച്ചു. ഈ ആക്രമണം ഗൾഫ് മേഖലയിൽ യുദ്ധസാധ്യത വർദ്ധിപ്പിക്കുകയാണ്.

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്‍റെ നിർണാക കേന്ദ്രമായ ഖാർ​ഗ് ദ്വീപിന് നേരെ ആക്രമണവുമായി അമേരിക്ക. ദ്വീപിൽ 90ലധികം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു. എന്നാൽ, എണ്ണ ശു​ദ്ധീകരണ ശാലകളെ ബാധിച്ചില്ലെന്ന് ഇറാനും അറിയിച്ചു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ജീവനാഡിയായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആദ്യമായിട്ടാണ് ആക്രമണം നടത്തുന്നത്. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഖാർ​ഗ് ദ്വീപ് അമേരിക്ക ലക്ഷ്യം വെച്ചിരുന്നില്ല. ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന ദ്വീപാണ് ഖാർ​ഗ്. ദ്വീപിനെ ആക്രമിച്ചാൽ ആ​ഗോളതലത്തിൽ ക്രൂഡ് വിതരണം താറുമാറാകുമെന്ന ആശങ്കയാണ് ഇത്രയും കാലം ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കയെ വിലക്കിയത്. എന്നാൽ, ദ്വീപിലെ 90-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്‍റെ നാവിക മൈനുകൾ സൂക്ഷിച്ചിരുന്ന സംഭരണശാലകൾ, മിസൈൽ ബങ്കറുകൾ, അത്യാധുനിക റഡാർ സംവിധാനങ്ങൾ എന്നിവയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തതെന്ന് അവകാശപ്പെട്ടു.

ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ആഗോള എണ്ണ വിതരണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി. ഇറാന്റെ സൈനിക ശേഷി പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. ദ്വീപിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും പൈപ്പ് ലൈനുകളെയും ബാധിക്കാത്ത വിധത്തിൽ അതീവ കൃത്യതയാർന്ന ആക്രമണമാണ് നടത്തിയതെന്ന് അമേരിക്ക അവകാശപ്പെട്ടു. എന്നാൽ, ദ്വീപ് ആക്രമിച്ചതിനെ കടുത്ത പ്രകോപനമായിട്ടാണ് ഇറാൻ കാണുന്നത്. അതുകൊണ്ട് തന്നെ ​ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളെ ലക്ഷ്യം വെച്ചാക്കാമെന്ന് ആശങ്കയുണ്ട്. തങ്ങളുടെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണക്കയറ്റുമതി കേന്ദ്രത്തിന് നേരെ അമേരിക്ക ഇത്രയും കടുത്ത നീക്കം നടത്തുമെന്ന് ഇറാൻ പ്രതീക്ഷിച്ചിരുന്നില്ല. ഖാർഗ് ദ്വീപിന് നേരെയുള്ള ആക്രമണത്തിന് പകരമായി മേഖലയിലെ കൂടുതൽ അമേരിക്കൻ താവളങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡുകൾ മുന്നറിയിപ്പ് നൽകി. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകത്തെ ഞെട്ടിച്ച് ട്രംപ്, 'ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും', സൈനിക ബലത്തിൽ തുറക്കുമെന്നും യുഎസ് പ്രസിഡന്‍റ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി
സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും വെട്ടി, പശ്ചിമേഷ്യൻ യുദ്ധക്കെടുതി ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യമായി പാകിസ്ഥാൻ