പശ്ചിമേഷ്യൻ യുദ്ധത്തിൽ നേട്ടം കൊയ്‌ത് അമേരിക്ക; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി എണ്ണ കയറ്റുമതി കുതിച്ചുയർന്നു

Published : Apr 17, 2026, 08:19 AM IST
Donald Trump

Synopsis

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന്, വർധിച്ച ആഭ്യന്തര ഉൽപ്പാദനം കാരണം അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ഒരു നെറ്റ് ഓയിൽ എക്സ്പോർട്ടറായി മാറി. ഈ നീക്കം ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കിടയിൽ ആഗോള വിപണിക്ക് ആശ്വാസം നൽകുകയും അമേരിക്കയ്ക്ക് സാമ്പത്തികമായും ഊർജ്ജ വിപണിയിലും സ്വാധീനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. അമേരിക്കയിൽ എണ്ണ ഉൽപ്പാദനം നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. രാജ്യത്തിന് ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാനും ബാക്കി എണ്ണ കയറ്റുമതി ചെയ്യാനും അമേരിക്കയ്ക്ക് ഇത് കരുത്തേകുന്നു. ടെക്സാസിലെ പേർമിയൻ ബേസിൻ മേഖലയിലടക്കം എണ്ണ ഉൽപ്പാദനം ഉയർന്നതാണ് കാരണം.

ഇറാനും അമേരിക്കയും തമ്മിലെ ചർച്ചകൾ സമാധാനത്തിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ അമേരിക്ക എണ്ണ ഉൽപ്പാദനം വർധിപ്പിച്ചത് ആഗോള വിപണിക്ക് സഹായവും അമേരിക്കയ്ക്ക് സാമ്പത്തികമായി നേട്ടവുമാണ്. ആഗോള വിപണിയിലെ കുറവ് നികത്താൻ യു.എസ്സിന് വലിയ തോതിൽ എണ്ണ കയറ്റുമതി ചെയ്യേണ്ടി വരും. എണ്ണവിലയിലെ വില വർധന ലോക രാഷ്ട്രങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. പണപ്പെരുപ്പം വർദ്ധിക്കുകയും സാമ്പത്തിക വളർച്ചയെ പിന്നോട്ട് വലിക്കുകയും ചെയ്ത സാഹചര്യമാണ്. അതിനാൽ തന്നെ അമേരിക്കയെ സംബന്ധിച്ച് ഊർജ്ജ വിപണിയിൽ കൂടുതൽ സ്വാധീനം നേടാനും ഇത് സഹായിക്കും.

നെതർലൻഡ്‌സ്, ജപ്പാൻ, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് അമേരിക്കയിൽ നിന്ന് കൂടുതലായി എണ്ണ വാങ്ങുന്നത്. തുർക്കിയിലേക്കും അമേരിക്കയിൽ നിന്ന് എണ്ണയുമായി കപ്പൽ പോയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

40 രാജ്യങ്ങൾ ഒന്നിച്ചിറങ്ങുന്നു, നേതൃത്വം കൊടുക്കാൻ ഫ്രാൻസും ബ്രിട്ടനും; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി കൂടിക്കാഴ്ച ഇന്ന്
ഇറാൻ പല കാര്യങ്ങളും സമ്മതിച്ചെന്ന് ട്രംപ്, ഒന്നും പറയാതെ ഇറാനിയൻ നേതാക്കൾ; ചരിത്രപരമായ ആണവ കരാറിന് വഴിയൊരുങ്ങുന്നു എന്ന് യുഎസ് അവകാശവാദം