
ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കൊവിഡ് 19 വൈറസിനെതിരെ പോരാടുമ്പോള്‍ ഇന്ത്യയെ പുകഴ്ത്തി അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി. യുഎസിന് ഹൈഡ്രോക്സിക്ലോറോക്വീന്‍ മരുന്ന് ആവശ്യം പോലെ നല്‍കിയതിന് നന്ദിയും കോണ്‍ഗ്രസ് പ്രതിനിധി ജോര്‍ജ് ഹോള്‍ഡിംഗ് രേഖപ്പെടുത്തി. അമേരിക്കയടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയാണ് ഇന്ത്യ.
വാഷിംഗ്ടണെ പിന്തുണയ്ക്കുന്ന ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം എപ്പോഴും സന്തോഷം നല്‍കുന്നതാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ മുന്നോട്ട് വന്നതില്‍ ഇന്ത്യക്ക് നന്ദി പറയുന്നു. ഈ മഹാമാരിയുടെ സമയത്ത് ഇന്ത്യയുമായുള്ള പ്രത്യേകത നിറഞ്ഞ സൗഹൃദം കൂടുതല്‍ ശക്തമായതില്‍ സന്തോഷമുണ്ടെന്നും ജോര്‍ജ് ഹോള്‍ഡിംഗ് പറഞ്ഞു.
യുഎസില്‍ ഇന്ത്യന്‍-അമേരിക്കന്‍ എന്‍ജിഒ നടത്തുന്ന പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തുടനീളം ഭക്ഷണവും മരുന്നും എത്തിക്കാന്‍ യുഎസ് മണ്ണില്‍ സേവ ഇന്‍റര്‍നാഷണല്‍ കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യാന്തരമായുള്ള സമൂഹത്തെ സഹായിക്കാന്‍ സ്വന്തം രാജ്യത്തും യുഎസിലും ഇന്ത്യന്‍ സര്‍ക്കാരും കഠിനമായി പ്രയത്നിക്കുന്നു.
പതിനായിരം മൈലുകള്‍ക്ക് അകലെ നിന്ന് തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളി രാജ്യത്ത് ഇത്രയും സ്വാധീനം ചെലുത്തുന്നത് വലിയ കാര്യമാണ്. ഈ മഹാമാരിയെ തകര്‍ത്ത് മുന്നേറാനുള്ള മാര്‍ഗങ്ങള്‍ തിരിച്ചറിയാന്‍ ഇന്ത്യ, യുഎസ് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam