കുടിയേറ്റത്തിനെതിരെ യുഎസ് കോൺഗ്രസ് അംഗത്തിന്റെ പോസ്റ്റ്, താങ്കളുടെ ഭാര്യ ഇന്ത്യക്കാരിയെന്ന് ഓര്‍ക്കണമെന്ന് നെറ്റിസൺസ്

Published : Jun 11, 2025, 03:52 AM ISTUpdated : Jun 11, 2025, 03:55 AM IST
Brandon Gill

Synopsis

 1960-കളിലെ കാലിഫോർണിയയും ഇന്നത്തെ കാലിഫോർണിയയും തമ്മിലുള്ള താരതമ്യ ചിത്രത്തിലൂടെ കുടിയേറ്റത്തെ കുറ്റപ്പെടുത്തിയ പോസ്റ്റിന് വ്യാപക വിമർശനമാണ് ഏറ്റുവാങ്ങുന്നത്.

 വാഷിംഗ്ടൺ: ടെക്സസിലെ 26-ാമത് കോൺഗ്രഷണൽ ജില്ലയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ പങ്കുവച്ച കുടിയേറ്റ വിരുദ്ധ പോസ്റ്റിന് വ്യാപക വിമര്‍ശനം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ സംവാദത്തിന് തിരികൊളുത്തി. വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളിൽ നിന്ന് വലിയ വിമർശനമാണ് പോസ്റ്റ് ഏറ്റുവാങ്ങുന്നത്.

1960-കളിലെ കാലിഫോർണിയയും ഇന്നത്തെ കാലിഫോർണിയയും തമ്മിലുള്ള ഒരു താരതമ്യ ചിത്രമാണ് ബ്രാൻഡൻ പോസ്റ്റിൽ കാണിക്കുന്നത്. കുടിയേറ്റമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അധഃപതനത്തിന് കാരണമെന്നായിരുന്നു ഗിൽ പറയാൻ ശ്രമിച്ചത്. 1960-കളിലെ കാലിഫോർണിയയും ഇന്നത്തെ കാലിഫോർണിയയും. വൻതോതിലുള്ള കുടിയേറ്റം അമേരിക്കയെ തിരിച്ചറിയാൻ കഴിയാത്ത വിധം മാറ്റി എന്നായിരുന്നു രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗിൽ കുറിച്ചത്.

ആദ്യ ചിത്രത്തിൽ 1960-കളിലെ മനോഹരമായ ഒരു കടൽത്തീര ദൃശ്യവും, രണ്ടാമത്തെ ചിത്രത്തിൽ ലോസ് ആഞ്ചലസ് കലാപത്തിലെ ഒരു ഭയാനക നിമിഷവും ഉൾപ്പെടുത്തിയിരുന്നു. കലാപത്തിനിടെ തീജ്വാലകൾക്ക് നടുവിൽ ഒരു മെക്സിക്കൻ പതാക വീശുന്ന ഒരാളുടെ ചിത്രവും ഉണ്ടായിരുന്നു. പോസ്റ്റ് വൻതോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചു.

 

 

ഗില്ലിന്റെ ഭാര്യ ഇന്ത്യൻ വംശജയായ ഡാനിയേൽ ഡിസൂസയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ അദ്ദേഹത്തെ പരിഹസിച്ചു. "നിങ്ങളുടെ ഭാര്യ ഒരു രണ്ടാം തലമുറ കുടിയേറ്റക്കാരിയാണ്' എന്നായിരുന്നു ഒരു കമന്റ്. "നിങ്ങളുടെ ഭാര്യ ഒന്നാം തലമുറ കുടിയേറ്റക്കാരിയാണ്, നിങ്ങളുടെ ഭാര്യാപിതാവ് ഇന്ത്യയിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരനാണ്, അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയും എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്