
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ജനം ഇന്ന് പോളിംഗ് ബൂത്തിലെത്തുകയാണ്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജോ ബൈഡനും തമ്മിലുള്ള മത്സരത്തിന്റെ വിധി ഇന്ന് നിശ്ചയിക്കും. ഒബാമയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ബൈഡന് വേണ്ടി പ്രചാരണങ്ങളില്‍ അദ്ദേഹവുമുണ്ടായിരുന്നു. ഇതിനിടെയുണ്ടായ രസകരമായഒരു സംഭവം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു.
ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പൗരന്മാരെ ഫോണ്‍ ബാങ്കിംഗ് നടത്തുകയായിരുന്നു അദ്ദേഹം. രണ്ട് മിനുട്ട് നേരം നീളുന്ന ഫോണ്‍ വിളിയില്‍ ഒരെണ്ണം ചെന്നെത്തിയത് അലൈസ എന്ന മാസങ്ങള്‍ക്ക് മുമ്പ് അമ്മയായ യുവതിയിലാണ്. ഫോണില്‍ ഒബാമയാണെന്നറിഞ്ഞതോടെ ഞെട്ടിയ അലൈസ തനിക്ക് ഹൃദയാഘാതമുണ്ടാകുമെന്ന് തന്നെ പറഞ്ഞു.
'ഞാന്‍ ബരാക് ഒബാമ, നിങ്ങളുടെ പഴയ പ്രസിഡന്റ് ആയിരുന്നു', എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ഇത് കേട്ട് അല്‍പ്പം അമ്പരന്ന അലൈസ 'ഒ മൈ ഗോഡ്' എന്നാണ് മറുപടി നല്‍കിയത്.
സുഹൃത്തുക്കളോടും ബന്ധുക്കളോടും ജോ ബൈഡന് വോട്ടുചെയ്യണമെന്ന്'ബരാക് ആവശ്യപ്പെട്ടതായും പറയണമണമെന്നും അലൈസയോട് ഒബാമ പറഞ്ഞു. ഇതിനിടെ അപ്പുറത്തുനിന്ന് കേട്ട ചെറിയ ശബ്ദം ശ്രദ്ധിച്ച ഒബാമ കാര്യം തിരക്കിയപ്പോള്‍, തന്റെ എട്ട് മാസം പ്രായമായ മകന്‍ ജാക്‌സന്‍ ആണ് അതെന്ന് അലൈസ പറഞ്ഞു. എന്നാല്‍ അവനോടുമൊന്ന് മിണ്ടിക്കളയാമെന്ന് കരുതിയ മുന്‍ പ്രസിഡന്റ് ജാക്‌സണും ഹായ് പറഞ്ഞാണ് ഫോണ്‍ വിളി അവസാനിപ്പിച്ചത്. ഒക്ടോബര്‍ 31 ന് ട്വിറ്ററിലൂടെയാണ് ഒബാമ ഫോണ്‍ ബാങ്കിംഗ് വീഡിയോ പങ്കുവച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam