'ഇത് യുദ്ധത്തിന്‍റെ കാലമല്ല'; പുടിന്‍റെ മുഖത്ത് നോക്കി പറഞ്ഞ് മോദി; വാഴ്ത്തി പാശ്ചാത്യ മാധ്യമങ്ങള്‍

By Web TeamFirst Published Sep 17, 2022, 11:44 AM IST
Highlights

റഷ്യന്‍ പ്രസിഡന്‍റ് ലോകത്തിന്‍റെ  എല്ലാ ഭാഗത്തുനിന്നും അസാധാരണമായ സമ്മർദ്ദത്തിന് വിധേയനായാകുന്നതാണ്, കാണുന്നത് എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് മോദിയുടെ പരാമര്‍ശത്തെ ഉദ്ദേശിച്ച് പറയുന്നത്. 
 

സമർഖണ്ഡ്: ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍. ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ടിൽ ഷാങ്ഹായ് ഉച്ചകോടിക്കിടെ  മോദി-പുടിൻ കൂടികാഴ്ചയിലെ സംഭാഷണമാണ് അമേരിക്കൻ  മുഖ്യധാരാ  മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

"ഉക്രെയ്നിലെ യുദ്ധത്തിൽ മോദി പുടിനെ ശാസിച്ചു," വാഷിംഗ്ടൺ പോസ്റ്റ് തലക്കെട്ട് ഇങ്ങനെയായിരുന്നു. "അതിശയകരമായ ഒരു പരസ്യമായ ശാസനയിൽ, മോദി പുടിനോട് പറഞ്ഞു: "ഇന്നത്തെ യുഗം യുദ്ധകാലമല്ല, ഇതിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഫോണിൽ നേരത്തെ സംസാരിച്ചിട്ടുണ്ട്"  വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

റഷ്യന്‍ പ്രസിഡന്‍റ് ലോകത്തിന്‍റെ  എല്ലാ ഭാഗത്തുനിന്നും അസാധാരണമായ സമ്മർദ്ദത്തിന് വിധേയനായാകുന്നതാണ്, കാണുന്നത് എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് മോദിയുടെ പരാമര്‍ശത്തെ ഉദ്ദേശിച്ച് പറയുന്നത്. 

"Today's era isn't of war & I've spoken to you about it on the call. Today we'll get the opportunity to talk about how can we progress on the path of peace. India- has stayed together for several decades": PM Modi in bilateral meet with Russian President Putin pic.twitter.com/Fsl6CtX6gO

— DD News (@DDNewslive)

അതേ സമയം മോദിയുടെ പ്രതികരണത്തോട് പുടിന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്,  “ഉക്രെയ്നിലെ സംഘർഷത്തെക്കുറിച്ചും നിങ്ങൾ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചും നിങ്ങളുടെ നിലപാട് എനിക്കറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. 

നിർഭാഗ്യവശാൽ, എതിർകക്ഷിയായ ഉക്രെയ്‌നിന്റെ നേതൃത്വം, ചർച്ചയുടെ വഴി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു, 'യുദ്ധഭൂമിയിൽ' അവർ പറയുന്നതുപോലെ, സൈനിക മാർഗങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഞങ്ങൾ നിങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നുണ്ട്"- പുടിന്‍ പറഞ്ഞു.

വാഷിംഗ്ടൺ പോസ്റ്റിന്‍റെയും ന്യൂയോർക്ക് ടൈംസിന്റെയും വെബ്‌പേജിലെ പ്രധാന വാർത്ത തന്നെ പുടിനോടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനമായിരുന്നു.  “ഇരു നേതാക്കളും തങ്ങളുടെ ദീർഘകാല ചരിത്രത്തെ പരാമർശിച്ചുകൊണ്ട് കൂടിക്കാഴ്ചയുടെ സ്വരം സൗഹൃദപരമായിരുന്നു. മോദി അഭിപ്രായപ്രകടനം നടത്തുന്നതിന് മുമ്പ്, ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക തനിക്ക് മനസ്സിലായെന്ന് പുടിൻ പറഞ്ഞു" ന്യൂയോർക്ക് ടൈംസ് ദിനപത്രം പറയുന്നു.

"ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് - അധിനിവേശം ആരംഭിച്ചതിന് ശേഷം പുടിനുമായുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടികാഴ്ചയില്‍ ഉക്രെയിന്‍ യുദ്ധം സംബന്ധിച്ച് റഷ്യൻ പ്രസിഡന്‍റിനോട് പതിഞ്ഞ സ്വരത്തിലാണ് അഭിപ്രായം പറഞ്ഞതെങ്കില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി മോദി  പരസ്യമായി അഭിപ്രായം വ്യക്തമായി തന്നെ നടത്തി ” ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

യുക്രൈന്‍ അധിനിവേശം; പുടിന്‍ സ്വന്തം ജനതയോട് നുണ പറയുകയാണെന്ന് വൈറ്റ് ഹൗസ്

യുക്രൈൻ സംഘർഷം: പ്രശ്നപരിഹാരം ഞങ്ങളും ആഗ്രഹിക്കുന്നു'; മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പുടിൻ

click me!