ഫൈസര്‍ വാക്‌സിന്‍ എടുത്ത നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

By Web TeamFirst Published Dec 30, 2020, 5:18 PM IST
Highlights

ആദ്യ ഡോസ് വാക്‌സിനേഷന് 50 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന് 95 ശതമാനവുമാണ് ഫലപ്രദമെന്ന് വിദഗ്ധര്‍ പറഞ്ഞു. 
 

ലണ്ടന്‍: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് 45കാരിയായ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാത്യു ഡബ്ല്യു എന്ന നഴ്‌സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ 18നാണ് കൊവിഡിനെതിരെയുള്ള ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കൈത്തണ്ടക്ക് വേദനയെടുത്തതല്ലാതെ മറ്റ് പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസിന് ശേഷമാണ് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായത്. പേശീവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. അതേസമയം വാക്‌സിന്‍ എടുത്താലും ചിലര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നും ആദ്യ ഡോസ് വാക്‌സിനേഷന് 50 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന് 95 ശതമാനവുമാണ് ഫലപ്രദമെന്ന് വിദഗ്ധര്‍ പറഞ്ഞു.
 

click me!