വീണ്ടും ട്രംപിന്റെ താരിഫ് പ്രഖ്യാപനം, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രക്കുകൾക്ക് 25% താരിഫ്

Published : Oct 07, 2025, 10:10 AM IST
Donald Trump on h1b visa

Synopsis

യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകൾക്ക് 25% താരിഫ് പ്രഖ്യാപിച്ചു. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ പ്രധാനമായും ബാധിക്കുന്ന തീരുമാനം. 

വാഷിംഗ്ടൺ:  വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.  രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകൾക്കും 25% താരിഫ് ചുമത്തി. നവംബർ 1 മുതൽ പുതിയ ഇറക്കുമതി തീരുവ നിലവിൽ വരുമെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് വ്യക്തമാക്കി. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമാണ് അമേരിക്ക പ്രധാനമായും ട്രക്കുകൾ ഇറക്കുമതി ചെയ്യുന്നത്. 2024-ൽ മാത്രം 2,45,764 ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകൾ അമേരിക്ക ഇറക്കുമതി ചെയ്തിട്ടുണ്ട്. താരിഫ് ഒഴിവാക്കാൻ കമ്പനികൾ ട്രക്കുകളുടെ യു.എസിലേക്ക് മാറ്റാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകൾ യു.എസിലെ മൊത്തം വാഹന വിപണിയുടെ 5% മാത്രമാണെങ്കിലും വടക്കേ അമേരിക്കയിലെ ഇത്തരം വാഹനങ്ങളുടെ ആവശ്യകതയുടെ 80% യു.എസിലാണ്. ഈ നീക്കം കാനഡയിലും മെക്സിക്കോയിലും പ്രവർത്തനങ്ങളുള്ള നവിസ്റ്റാർ, വോൾവോ, ഡൈംലർ തുടങ്ങിയ വാഹന നിർമ്മാതാക്കളെ ബാധിക്കും. 

ഇന്ത്യയെ ബാധിക്കുമോ ? 

യു.എസ്. ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്ക് വിപണിയിൽ ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്ക് കാര്യമായ സാന്നിധ്യമില്ലെങ്കിലും, ഓട്ടോ ഘടകങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യക്ക് വലിയ പങ്കുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ യു.എസിലേക്കുള്ള ഇന്ത്യയുടെ ഓട്ടോ ഘടക കയറ്റുമതി 6.79 ബില്യൺ ഡോളറായിരുന്നു. ഈ പുതിയ താരിഫുകൾ കാരണം ഇന്ത്യയിൽ നിന്നുള്ള ഓട്ടോ ഘടകങ്ങളുടെ കയറ്റുമതിയുടെ 15% മുതൽ 20% വരെ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.  

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു