കടുപ്പിച്ച് ട്രംപ്; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കം, 25 ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടും

Published : Jun 15, 2025, 07:36 PM IST
Donald Trump

Synopsis

അല്ലെങ്കിൽ പ്രവേശന വിലക്ക് ബാധകമാകും.

വാഷിംങ്ടൺ: 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഈജിപ്ത്, ടാൻസാനിയ, നൈജീരിയ, ഘാന, കാമറൂൺ അടക്കം പട്ടികയിൽ 25 ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് അമേരിക്ക വിലക്കേർപ്പെടുത്തുന്നത്. ഈ രാജ്യങ്ങൾ അമേരിക്കൻ വിദേശകാര്യ വകുപ്പ് നിർദേശിച്ച മാറ്റങ്ങൾ രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കണം. അല്ലെങ്കിൽ പ്രവേശന വിലക്ക് ബാധകമാകും. പാസ്പോർട്ട് അനുവദിക്കുന്നതിലെ അഴിമതി ഉൾപ്പെടെ തടയണമെന്നാണ് അമേരിക്കയുടെ നിർദേശം. ഈ രാജ്യങ്ങളിൽ കുത്തഴിഞ്ഞ സംവിധാനങ്ങളെന്നും അമേരിക്ക പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു