നിരന്തരമായ ഇന്ത്യാ-ഇസ്രായേൽ വിരുദ്ധ പരാമർശം; യുഎസ് വിദേശകാര്യ സമിതിയിൽ നിന്ന് ഇൽഹാൻ ഒമറിനെ പുറത്താക്കി

By Web TeamFirst Published Feb 3, 2023, 2:01 PM IST
Highlights

അമേരിക്കൻ രാഷ്ട്രീയത്തിലെ ഇസ്രായേൽ സ്വാധീനത്തെക്കുറിച്ചുള്ള ഇൽഹാൻ ഒമറിന്റെ ട്വീറ്റാണ് വിവാദത്തിലായത്. വിവാദത്തിന് പിന്നാലെ ഇവർ ക്ഷമാപണവും നടത്തിയിരുന്നു.

വാഷിങ്ടൺ: നിരന്തരമായ ഇന്ത്യ, ഇസ്രായേൽ വിരുദ്ധ പരാമർശത്തെ തുടർന്ന് യുഎസ് വിദേശകാര്യ സമിതിയിൽനിന്ന് ഡെമോക്രാറ്റിക് പ്രതിനിധി ഇൽ​ഹാൻ ഒമറിനെ പുറത്താക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഒമറിലെ സമിതിയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ, പുറത്താക്കിയ നടപടിയെ വൈറ്റ് ഹൗസ് അപലപിച്ചു. 211നെതിരെ 2018 വോട്ടുകൾക്കാണ് ഒമറിനെ പുറത്താക്കാൻ തീരുമാനിച്ചത്. 2019ൽ ഇസ്രായേലിനെതിരെ നടത്തിയ പരാമർശത്തിൽ ഒമർ മാപ്പ് പറഞ്ഞിരുന്നു.

സൊമാലിയയിൽ നിന്ന് അഭയാർഥിയായി എത്തിയ വനിതയാണ് ഇൽഹാൻ ഒമർ. കോൺ​ഗ്രസിലെ ഏക ആഫ്രിക്കൻ-മുസ്ലിം വനിതയാണ് ഇവർ. വിദേശകാര്യ സമിതിയുടെ ആഫ്രിക്കൻ സബ്കമ്മിറ്റിയിലെ പ്രധാന അം​ഗമായിരുന്നു ഇവർ. വിദേശാക്യ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒമറിന് ബജറ്റ് കമ്മിറ്റിയിൽ സ്ഥാനം നൽകുമെന്നും വലതുതീവ്രവാദത്തിനെതിരെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ഒമറെന്ന് ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രി പറഞ്ഞു. തന്നെ സമിതിയിൽ നിന്ന് പുറത്താക്കിയതുകൊണ്ട് നിശബ്ദയാക്കാനാകില്ലെന്ന് ഇൽഹാൻ ഒമർ പറഞ്ഞു. നേരത്തെ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുണ്ടായ സമയം, അനുചിതമായ പരാമർശങ്ങളുടെ പേരിൽ രണ്ട് റിപ്പബ്ലിക്കൻ അം​ഗങ്ങളെയും സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കൂപ്പുകുത്തി അദാനി, നഷ്ടം 9.6 ലക്ഷം കോടി; സമ്പന്നപ്പട്ടികയിൽ ആദ്യ ഇരുപതിൽനിന്ന് പുറത്തേക്ക്

അമേരിക്കൻ രാഷ്ട്രീയത്തിലെ ഇസ്രായേൽ സ്വാധീനത്തെക്കുറിച്ചുള്ള ഇൽഹാൻ ഒമറിന്റെ ട്വീറ്റാണ് വിവാദത്തിലായത്. വിവാദത്തിന് പിന്നാലെ ഇവർ ക്ഷമാപണവും നടത്തിയിരുന്നു. 2022 ജൂണിൽ  ഇൽഹാൻ ഒമർ ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ  മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ദലിതുകൾ, ആദിവാസികൾ തുടങ്ങിയ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയാണെന്നും ഇൽഹാൻ ഒമർ പ്രമേയത്തിൽ ആരോപിച്ചിരുന്നു. 

click me!