പശ്ചിമേഷ്യയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു

Published : Mar 09, 2026, 03:51 AM IST
iran war against israel and US

Synopsis

പശ്ചിമേഷ്യയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരു അമേരിക്കൻ സൈനികൻ കൂടി മരിച്ചു. ഇതോടൊപ്പം, വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു. ഇറാനിലെ പുതിയ നേതൃമാറ്റവും ഇസ്രായേലിന്റെ മുന്നറിയിപ്പും മേഖലയിൽ യുദ്ധം നീളുമെന്ന സൂചന നൽകുന്നു.

റിയാദ്: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു അമേരിക്കൻ സൈനികൻ കൂടി മരിച്ചു. ഇദ്ദേഹത്തിൻ്റെ പേരുവിവരങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടിട്ടില്ല. മരിച്ച സൈനികൻ്റെ ബന്ധുക്കളെ വിവരം അറിയിച്ച് 24 മണിക്കൂറിന് ശേഷമേ പേരുവിവരം പുറത്തുവിടൂ എന്നാണ് അറിയിച്ചിരിക്കുന്നത്. മേഖലയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ മാർച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്. സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചതെന്നാണ് യുഎസ് സൈന്യം അറിയിക്കുന്നത്.

ഇറാനെതിരായ സൈനിക നീക്കത്തിന് ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്നാണ് അമേരിക്ക പേരിട്ടത്. ഈ നീക്കം തുടങ്ങിയ ശേഷം മരിച്ച ഏഴാമത്തെ സൈനികനാണ് ഇത്. അതേസമയം ഇന്നലെ രാത്രി ഇസ്രയേലിലും രണ്ട് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കൻ ഇസ്രയേലിൻ്റെ അതിർത്തികളിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിലാണ് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത്. ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും വലിയ തോതിൽ ആക്രമണം ഉണ്ടായതായി സൈനിക മേധാവി അറിയിച്ചു.

ഇറാനിലെ പുതിയ പരമോന്നത നേതാവായി കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകൻ മുജ്‌തബ ഖമനെയിയെ തെരഞ്ഞെടുത്തതോടെ ഇറാൻ്റെ സൈനിക നീക്കം ശക്തമായി മുന്നോട്ട് പോകുമെന്നാണ് സൂചന. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം ഇനിയും നീണ്ടുനിൽക്കുമെന്നും ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ ഇന്ന് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളെല്ലാം ആശങ്കയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ രഹസ്യനീക്കം; പുതിയ പരമോന്നത നേതാവായി മുജ്‌തബ ഖമനെയിയെ തിരഞ്ഞെടുത്തു
ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അമേരിക്ക തീരുമാനിക്കുമെന്ന് ട്രംപ്; ആഗോള എണ്ണ വിപണിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീവ്രശ്രമം