ഇന്ത്യക്ക് കൂടുതൽ പണി വരുന്നോ...? റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് കൂടുതൽ നികുതി ചുമത്തണമെന്ന് ജി 7 രാജ്യങ്ങളോട് അമേരിക്ക

Published : Sep 13, 2025, 10:58 AM IST
scott bessent

Synopsis

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് കൂടുതൽ നികുതി ചുമത്തണമെന്ന് ജി 7 രാജ്യങ്ങളോട് അമേരിക്ക. റഷ്യയുടെ യുദ്ധശ്രമത്തിന് പ്രാപ്തമാക്കുന്നവർക്ക് കൂടുതൽ ഉപരോധങ്ങളും താരിഫ് പോലുള്ള വ്യാപാര നടപടികളും ഉൾപ്പെടെ ചർച്ച ചെയ്തുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കും കൂടുതൽ നികുതി ചുമത്തണമെന്ന് ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎസ്. വെള്ളിയാഴ്ച നടന്ന യോഗത്തിൽ ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാർ റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങളെക്കുറിച്ചും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ സാധ്യമായ തീരുവകളെക്കുറിച്ചും ചർച്ച ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ യോ​ഗത്തിലാണ് റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് മേൽ തീരുവ ചുമത്താൻ യുഎസ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടത്. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള കൂടുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായാണ് യോ​ഗം ചേർന്നത്. കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ അധ്യക്ഷത വഹിച്ചു. 

യുക്രൈനിന്റെ പ്രതിരോധത്തിന് ധനസഹായം നൽകുന്നതിനായി മരവിപ്പിച്ച റഷ്യൻ ആസ്തികൾ ഉപയോഗിക്കുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കാൻ മന്ത്രിമാർ സമ്മതിച്ചു. റഷ്യയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് വിശാലമായ സാമ്പത്തിക നടപടികളെക്കുറിച്ചും ചർച്ച ചെയ്തു. റഷ്യയുടെ യുദ്ധശ്രമത്തിന് പ്രാപ്തമാക്കുന്നവർക്ക് കൂടുതൽ ഉപരോധങ്ങളും താരിഫ് പോലുള്ള വ്യാപാര നടപടികളും ഉൾപ്പെടെ ചർച്ച ചെയ്തുവെന്നും പ്രസ്താവനയിൽ പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുന്നതിൽ യുഎസിനൊപ്പം ചേരണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ജി7 രാജ്യങ്ങളിലെ ധനമന്ത്രിമാരോട് പറഞ്ഞതായി ബെസെന്റും യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും യോഗത്തിന് ശേഷം പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. പുടിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നൽകുന്ന വരുമാനം വെട്ടിക്കുറയ്ക്കുന്ന ഒരു ഏകീകൃത ശ്രമത്തിലൂടെ മാത്രമേ സമ്മർദ്ദം ചെലുത്താൻ നമുക്ക് കഴിയൂവെന്ന് ബെസെന്റും ഗ്രീറും പറഞ്ഞു.

നേരത്തെ, യുഎസ് ട്രഷറി വക്താവ് ജി7, യൂറോപ്യൻ യൂണിയൻ സഖ്യകക്ഷികളോട് ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള സാധനങ്ങൾക്ക് കൂടുതൽ താരിഫ് ചുമത്താൻ ആഹ്വാനം ചെയ്തിരുന്നു. റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25% അധിക തീരുവ ചുമത്തിയിരുന്നു. മൊത്തം ശിക്ഷാ തീരുവ 50ശതമാനമാക്കി വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇരുരാജ്യങ്ങളും ബന്ധം വഷളായി. എന്നാൽ ട്രംപ് ഭരണകൂടം ചൈനയുമായി വ്യാപാര ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ, ചൈനക്ക് അധിക തീരുവ ചുമത്തുന്നതിൽ നിന്ന് വിട്ടുനിന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി