
വാഷിംഗ്ടണ്‍: അമേരിക്കൻ വ്യോമാതിർത്തി ലംഘിച്ച സംഭവത്തിലും യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ പിന്തുണയ്ക്കുന്നതിലും ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. റഷ്യയെ കണ്ണടച്ച് പിന്തുണയ്ക്കുന്ന ചൈനീസ് നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. റഷ്യക്ക് ആയുധസഹായം ഉൾപ്പെടെയെത്തിക്കുന്ന ചൈനീസ് നീക്കം അലപനീയമാണെന്നും ഇത് സംബന്ധിച്ച തെളിവുകൾ വൈകാതെ പുറത്തുവിടുമെന്നും ചൈനീസ് പ്രതിരോധ മന്ത്രി വാങ് യിയെ ബ്ലിങ്കൻ അറിയിച്ചു. മൂണിച്ചിലെ ആഗോള സുരക്ഷാ ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്ലിങ്കൻ, വാങ് യിയെ പ്രതിഷേധം അറിയിച്ചത്. ചാരബലൂൺ വിവാദത്തിൽ അമേരിക്കൻ നിലപാട് ശുദ്ധ അംസബന്ധമാണെന്ന് വാങ് ഇ തുറന്നടിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.