വിശ്വാസികളില്ലാതെ ഈസ്റ്റര്‍ പരിപാടികള്‍ നടത്താന്‍ വത്തിക്കാന്‍

By Web TeamFirst Published Mar 16, 2020, 11:12 AM IST
Highlights
  • ഈസ്റ്റര്‍ ആഴ്ചയിലെ പരിപാടികള്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥന ഒഴിവാക്കി നടത്തുമെന്ന് വത്തിക്കാന്‍.
  • മാര്‍പ്പാപ്പയുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനകളും ചടങ്ങുകളും ഏപ്രില്‍ 12 വരെ വത്തിക്കാന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കാണാന്‍ കഴിയും. 

റോം: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഈസ്റ്റര്‍ ആഴ്ചയിലെ പരിപാടികള്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥന ഒഴിവാക്കി നടത്തുമെന്ന് വത്തിക്കാന്‍. വിശുദ്ധ ആഴ്ചയിലെ ആഘോഷങ്ങള്‍ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍പ്പാപ്പയുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനകളും ചടങ്ങുകളും ഏപ്രില്‍ 12 വരെ വത്തിക്കാന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കാണാന്‍ കഴിയും. 

എന്നാല്‍ വലിയ വിശ്വാസി സമൂഹത്തെ ഒഴിവാക്കി ഇവരെ പ്രതിനിധീകരിക്കുന്ന കുറച്ച് ആളുകളെ മാത്രം ഉള്‍പ്പെടുത്തി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലും സിസ്റ്റൈന്‍ ചാപ്പലിലുമായി പ്രാര്‍ത്ഥനകളും ചടങ്ങുകളും നടത്താനുള്ള മാര്‍ഗങ്ങളും അധികൃതര്‍ വിലയിരുത്തുന്നുണ്ടെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള ചടങ്ങുകളില്‍ നിന്നും പ്രാര്‍ത്ഥനകളില്‍ നിന്നും വിശ്വാസികളെ മാര്‍ച്ച് 18 വരെ വിലക്കിയിരുന്നു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍

click me!