Elon Musk : റഷ്യയെ എതിര്‍ത്തിട്ടും മസ്‌കിനെ ട്വിറ്ററില്‍ 'കൈവിടാതെ' പുടിന്‍

Published : Mar 08, 2022, 08:50 PM ISTUpdated : Mar 08, 2022, 08:52 PM IST
Elon Musk : റഷ്യയെ എതിര്‍ത്തിട്ടും  മസ്‌കിനെ ട്വിറ്ററില്‍ 'കൈവിടാതെ' പുടിന്‍

Synopsis

പുടിന്‍ ഇപ്പോഴും മസ്‌കിനെ ട്വിറ്ററില്‍ പിന്തുടരുന്നു. 22 പേരെയാണ് പുടിന്‍ ട്വിറ്ററില്‍ പിന്തുടരുന്നത്.  

മോസ്‌കോ: അമേരിക്കന്‍ കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌കിനെ (Elon Musk) ഇപ്പോഴും ട്വിറ്ററില്‍ പിന്തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ (Vladimir Putin). റഷ്യന്‍ സൈന്യത്തിന്റെ യക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് മസ്‌ക് റഷ്യയെയും പുടിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. യുക്രൈന് കഴിയുന്ന എല്ലാ സഹായവും മസ്‌ക് വാഗ്ദാനം ചെയ്തു. എങ്കിലും പുടിന്‍ ഇപ്പോഴും മസ്‌കിനെ ട്വിറ്ററില്‍ പിന്തുടരുന്നു. 22 പേരെയാണ് പുടിന്‍ ട്വിറ്ററില്‍ പിന്തുടരുന്നത്.

റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ സഹായിക്കാന്‍ഇലോണ്‍ മസ്‌ക് രംഗത്ത് എത്തിയിരുന്നു. യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ആക്ടിവേറ്റ് ചെയ്തതായി മക്‌സ് ശനിയാഴ്ച പ്രഖ്യാപിച്ചു. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചത്. ഇപ്പോള്‍ അതും എത്തി. കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ യുക്രൈനില്‍ ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്‌ക് അയച്ച സാമഗ്രികളുടെ ചിത്രം ട്വീറ്റ് ചെയ്ത് നന്ദി അറിയിച്ചപ്പോള്‍ അതിനെ മസ്‌ക് അഭിവാദ്യം ചെയ്യുന്നുണ്ട്. 

അതേ സമയം വലിയ നഷ്ടം സംഭവിച്ചത് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനാണ് എന്നാണ് റിപ്പോര്‍ട്ട്. ടെസ്ല, സ്‌പേസ് എക്‌സ് മേധാവിയുടെ ആകെ സ്വത്തിന്റെ മൂല്യം 200 ബില്ല്യന്‍ ഡോളറില്‍ താഴെയെത്തിയെന്ന് ബ്ലൂംബര്‍ഗ് ഇന്‍ഡക്സിന്റെ പുതിയ കണക്ക്. മസ്‌കിന്റെ ഇപ്പോഴത്തെ ആകെ ആസ്തിയുടെ മൂല്യം 198.6 ബില്ല്യന്‍ ഡോളറാണ്. അദ്ദേഹത്തിന്റെ മൂല്യം കഴിഞ്ഞയാഴ്ച ഏകദേശം 99850.42 കോടി രൂപ ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം കഴിഞ്ഞ നാലു മാസത്തിനിടയില്‍ മൊത്തം 71.7 ബില്ല്യന്‍ ഡോളര്‍ ഇടിഞ്ഞുവെന്നും പറയുന്നു.

മസ്‌കിന്റെ ആസ്തി കുതിച്ചുയര്‍ന്നത് 2021ല്‍ ആണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 340 ബില്ല്യന്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ പൊതുവില്‍ നോക്കുകയാണെങ്കില്‍ പുതിയ സംഭവ വികാസങ്ങള്‍ അത്രത്തോളം കാര്യമല്ലെന്നാണ് മസ്‌കിനെ നിരീക്ഷിക്കുന്ന വിപണി വിദഗ്ധരുടെ അഭിപ്രായം. കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ആമസോണ്‍ കമ്പനി സ്ഥാപകന്‍ ജെഫ് ബേസോസിന്റെ ആസ്തിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയും ഒക്കെ ഇടിഞ്ഞിട്ടുണ്ട്.

എന്നാല്‍ ബെസോസ്, ഗേറ്റ്‌സ്, എല്‍വിഎംഎച് മേധാവി ബേണഡ് ആര്‍ണോ എന്നിവര്‍ക്ക് മൂന്നു പേര്‍ക്കും കൂടി നഷ്ടപ്പെട്ടതിലേറെ മൂല്യം മസ്‌കിനു നഷ്ടപ്പെട്ടു. പുതിയ കണക്കു പ്രകാരവും കോടീശ്വരന്‍മാരുടെ പട്ടികയില്‍ ബെസോസിനേക്കാള്‍ 30 ബില്ല്യന്‍ ഡോളര്‍ മുന്നിലാണ് മസ്‌ക്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണം'; പിന്തുണയുമായി ചൈനയും റഷ്യയും, ചർച്ച നടത്തി യുഎൻ മേധാവി
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം