'ജലം പാകിസ്ഥാന്റെ ചുവന്ന രേഖ, 24 കോടി ജനത്തിന്റെ അവകാശം'; ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക് സൈനിക മേധാവി

Published : Jun 01, 2025, 02:24 PM IST
'ജലം പാകിസ്ഥാന്റെ ചുവന്ന രേഖ, 24 കോടി ജനത്തിന്റെ അവകാശം'; ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക് സൈനിക മേധാവി

Synopsis

സിന്ധു നദീജല കരാർ ന്യൂഡൽഹി താൽക്കാലികമായി നിർത്തിവച്ചതിനെതിരെ പാകിസ്ഥാൻ നേതാക്കൾ ഇന്ത്യയെ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് ഇന്ത്യ അഴുവിട മാറിയിട്ടില്ല.

ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടി  (ഐഡബ്ല്യുടി) പാകിസ്ഥാന്റെ ചുവന്ന രേഖയാണെന്നും ജലപ്രശ്നത്തിൽ പാകിസ്ഥാൻ യാതൊരു വിട്ടുവീഴ്ച്ചക്കുമില്ലെന്നും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ. വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്കുള്ള യോ​ഗത്തിൽ സംസാരിക്കവെയാണ് മുനീർ ഭീഷണിയുമായി രം​ഗത്തെത്തിയത്. വെള്ളം പാകിസ്ഥാന്റെ ചുവപ്പ് രേഖയാണ്, 24 കോടി പാകിസ്ഥാനികളുടെ ഈ അടിസ്ഥാന അവകാശത്തിൽ ഞങ്ങൾ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും മുനീർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ സിന്ധു നദീജലക്കരാർ റ​ദ്ദാക്കിയത്. 

സിന്ധു നദീജല കരാർ ന്യൂഡൽഹി താൽക്കാലികമായി നിർത്തിവച്ചതിനെതിരെ പാകിസ്ഥാൻ നേതാക്കൾ ഇന്ത്യയെ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് ഇന്ത്യ അഴുവിട മാറിയിട്ടില്ല. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ 26 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലെ സംഘർഷം വർധിച്ചത്. മെയ് 7 ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കി. തുടർന്ന് മെയ് 8, 9, 10 തീയതികളിൽ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്