
വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റിന്റെ അന്ത്യ ശാസനത്തിന് വഴങ്ങാതെ ഇറാൻ. ഇതിന് പിന്നാലെ കടുത്ത ഭീഷണിയാണ് ട്രംപ് ഇറാനെതിരെ ഉയർത്തിയിട്ടുള്ളത്. മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും എന്നാണ് ട്രംപിന്റെ ഭീഷണി. വിപ്ലവകരമായ കാര്യങ്ങൾ നടക്കില്ലെന്ന് ആർക്ക് അറിയാമെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ വിശദമാക്കുന്നത്. ഒരു വലിയ നാഗരികത ഇന്ന് രാത്രി ഇല്ലാതാകും, അത് ഇനി ഒരിക്കലും തിരിച്ചുവരികയുമില്ല. അങ്ങനെ സംഭവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. എങ്കിലും, ഇപ്പോൾ നമുക്ക് പൂർണ്ണമായ ഭരണമാറ്റം സാധ്യമായ സാഹചര്യത്തിൽ, അവിടെ വ്യത്യസ്തരും ബുദ്ധിമാന്മാരും തീവ്രവാദ ചിന്താഗതികൾ കുറഞ്ഞവരുമായ ആളുകൾ അധികാരത്തിൽ വരികയാണെങ്കിൽ, വിപ്ലവകരമായ എന്തെങ്കിലും അത്ഭുതങ്ങൾ ഒരുപക്ഷേ സംഭവിച്ചേക്കാം, ആർക്കറിയാം? ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായ ഇന്ന് രാത്രി നമ്മളത് അറിയുമെന്നും ട്രംപ് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിൽ വിശദമാക്കുന്നത്.
വെടിനിർത്തൽ സമയപരിധി അവസാനിക്കാനിരിക്കെ ഖാർഗ് ദ്വീപിലുള്ള സൈനിക കേന്ദ്രങ്ങളിൽ മേരിക്ക ആക്രമണം നടത്തിയിരുന്നു.ഇതിന് പകരമായി പകരം ഗൾഫ് മേഖലയിലെ പെട്രോകെമിക്കൽ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. സമയപരിധിക്ക് അഞ്ച് മണിക്കൂർ മുമ്പ്, യുഎസും ഇറാനും മധ്യസ്ഥർ വഴി ഇപ്പോഴും സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam