പുറത്തിറങ്ങരുത്, അർധരാത്രി മുതൽ രാവിലെ 6 വരെ വീട്ടിൽ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Published : Apr 08, 2026, 01:04 AM IST
kuwait national day

Synopsis

സുരക്ഷാ ഏജൻസികൾക്ക് അവരുടെ ചുമതലകൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ സഹായിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ നിർദേശം

കുവൈത്ത് സിറ്റി: രാജ്യത്തും മേഖലയിലും നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയായി എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പിൽ പ്രകാരം ഏപ്രിൽ 7 (ചൊവ്വ) അർധരാത്രി 12 മണി മുതൽ ഏപ്രിൽ 8 (ബുധൻ) രാവിലെ 6 മണിവരെ, അത്യാവശ്യ സാഹചര്യങ്ങൾ ഒഴികെ പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുള്ളത്. സുരക്ഷാ ഏജൻസികൾക്ക് അവരുടെ ചുമതലകൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ സഹായിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ നിർദേശം. ഈ ഘട്ടത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്, ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിക്കില്ല; വാൻസിന്‍റെ 'ഇതുവരെ പ്രയോഗിക്കാത്ത ആയുധ പരാമർശം' വളച്ചൊടിക്കരുത്
ഒമാന്‍റെ മധ്യസ്ഥതയിൽ ഇറാന്‍റെ സുപ്രധാന നീക്കം, ഇടഞ്ഞ ഫ്രാൻസിനെ മയപ്പെടുത്താൻ 2 ഫ്രഞ്ച് പൗരന്മാരെ മോചിപ്പിച്ചു; വർഷങ്ങളുടെ നയതന്ത്ര തർക്കത്തിന് വിരാമം