
ലണ്ടന്‍: ചാരവൃത്തി ആരോപിച്ച് പൊലീസ് കേസെടുത്തതോടെ ഒളിവില്‍പോയ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ട്. ഇക്ക്വഡോര്‍ എംബസിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തന്‍റെ അഭിഭാഷകരില്‍ ഒരാളായ സ്റ്റെല്ലാ മോറിസുമായുണ്ടായിരുന്ന രഹസ്യ ബന്ധത്തിലാണ് ജൂലിയന്‍ അസാഞ്ചിന് കുട്ടികള്‍ പിറന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ലണ്ടനിലെ ബെര്‍മാര്‍ഷ് ജയിലിലാണ് അസാഞ്ച്.
സ്റ്റെല്ലാ മോറീസ് തന്നെയാണ് അസാഞ്ചസുമായുള്ള ബന്ധത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ടത്. ജൂലിയന്‍ അസാഞ്ചും സ്റ്റെല്ലയും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഇത്രയും കാലം രഹസ്യമാക്കിവച്ചിരുന്ന ബന്ധം ഇപ്പോള്‍ പുറത്തുവിട്ടതിന് പിന്നില്‍ അസാഞ്ചിന്‍റെ ജീവന് ഭീഷണിയുള്ളതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് ജയിലില്‍ പടര്‍ന്നാല്‍ അസാഞ്ചസിന്‍റെ ജീവന്‍ അപകടത്തിലാകുമെന്നും ഈ സാഹചര്യം പരഗണിച്ച് താല്‍ക്കാലികമായി അസാഞ്ചസിന് മോചനം നല്‍കണമെന്നും ആവശ്യപ്പെട്ട് സ്റ്റെല്ല രംഗത്ത് വന്നിരുന്നു.
കൊറോണ വൈറസ് ഭീതിയില്‍ ചില തടവുകാരെ താല്‍ക്കാലികമായി മോചിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി അസാഞ്ചസ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധും വെളിപ്പെടുത്തി സ്റ്റെല്ല പരസ്യമായി രംഗത്ത് വന്നത്.
ചാരവൃത്തി ആരോപിച്ചാണ് അമേരിക്ക ജൂലിയന്‍ അസാഞ്ചിനെതിരെ കേസെടുത്തിരുന്നു. അസാഞ്ചിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട അമേരിക്ക നല്‍കിയ കേസില്‍വ വിചാരണ നടക്കുകയാണ്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതാണ് അസാഞ്ചസിനെതിരെ അമേരിക്ക ചുമത്തിയ കുറ്റം.
അമേരിക്ക കേസെടുത്തതോടെ 2012ല്‍ ജൂലിയന്‍ അസാഞ്ച് ഇക്വഡോറില്‍ അഭയം തേടുകയായിരുന്നു. ഈ സമയത്താണ് അദ്ദേഹം തന്‍റെ അഭിഭാഷകയായ സ്റ്റെല്ല മോറിസുമായി ബന്ധം പുലര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷമാണ് ജൂലിയന്‍ അസാഞ്ച് പൊലീസിന്‍റെ പിടിയിലാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam