
ദില്ലി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ പാക്കിസ്ഥാന് വിദ്യാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാന്‍ തയാറെന്ന് ഇന്ത്യ. പാക്കിസ്ഥാന് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു
ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തത്. നൂറുകണക്കിന് പാക്കിസ്ഥാൻ പൗരന്മാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്.
അതേ സമയം ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്‍ത്ഥികള്‍. നേരത്തെ ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. കൊറോണ വൈറസ് വ്യാപകമായ വുഹാന്‍ നഗരത്തില്‍ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന് പാകിസ്താന്‍ നിലപാട് സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് എന്നാണ് പാക് നിലപാട്.
എന്നാല്‍ പാകിസ്താന്‍ നിലപാട് പാകിസ്ഥാനിലും വുഹാനില്‍ അകപ്പെട്ട പാക് നിവാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വെളിവാക്കുന്നത്. സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇന്ത്യ എടുത്ത നടപടികള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മാതൃകയാക്കണം എന്നാണ് വുഹാനിലെ പാക് വിദ്യാര്‍ത്ഥികളുടെ എന്ന് പറഞ്ഞു ട്വിറ്ററില്‍ വൈറലാകുന്ന വീഡിയോയില്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam