ചുറ്റിനും ആയുധമേന്തിയ താലിബാന്‍ അനുകൂലികള്‍; തുല്യ അവകാശത്തിനായി തെരുവിലിറങ്ങി അഫ്ഗാന്‍ സ്ത്രീകള്‍

By Web TeamFirst Published Aug 18, 2021, 5:07 PM IST
Highlights

താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിഷേധമെന്നാണ് അല്‍ ജസീറ പ്രതിനിധി വീഡിയോയേക്കുറിച്ച് വിശദമാക്കുന്നത്. കാബൂളിലെ തെരുവിലൂടെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജാഥ നടത്തുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന ആശങ്ക അഫ്ഗാനിസ്ഥാനിലെ സ്ത്രീകളേയും കുഞ്ഞുങ്ങളേയും കുറിച്ചായിരുന്നു. ഇതിനിടയിലാണ് തുല്യ അവകാശത്തിന് വേണ്ടി ആയുധമേന്തിയ താലിബാന്‍ അനുകൂലികള്‍ക്ക് മുന്‍പില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ ദൃശ്യം പുറത്തുവരുന്നത്. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിഷേധമെന്നാണ് അല്‍ ജസീറ പ്രതിനിധി വീഡിയോയേക്കുറിച്ച് വിശദമാക്കുന്നത്.

First reported women’s protest in Kabul following the takeover by the Taliban:

Four women holding handwritten paper signs stand surrounded by armed Taliban fighters

Indescribable courage:pic.twitter.com/1HtpQ4X2ip

— Leah McElrath 🏳️‍🌈 (@leahmcelrath)

സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമില്ല, ഹിജാബ് വേണ്ടിവരും; സൂചന നല്‍കി താലിബാന്‍

കാബൂളിലെ തെരുവിലൂടെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജാഥ നടത്തുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആയുധമേന്തിയ താലിബാന്‍ അനുകൂലി പ്രതിഷേധിക്കുന്ന സ്ത്രീകളോട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് വകവയ്ക്കാതെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് വീഡിയോയില്‍ കാണാം. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുമെന്നായിരുന്നു ചൊവ്വാഴ്ച താലിബാന്‍ പ്രതിനിധികള്‍ വിശദമാക്കിയത്. ഇതിന് മുന്‍പ് അധികാരത്തിലിരുന്ന സമയത്ത് താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങളെ വലിയ തോതില്‍ അടിച്ചമര്ത്തിയിരുന്നു. വിദ്യാഭ്യാസം നേടാനോ, ജോലി ചെയ്യാനേ, തനിച്ച് യാത്ര ചെയ്യാനോ താലിബാന് കീഴില്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.

Another view of the first women’s protest in Kabul following the takeover by the Taliban—sound ON:pic.twitter.com/BjRpPV5AJa

— Leah McElrath 🏳️‍🌈 (@leahmcelrath)

ആരുമായും ശത്രുത ആഗ്രഹിക്കുന്നില്ല, സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിക നിയമങ്ങളനുസരിച്ച്; നയം വ്യക്തമാക്കി താലിബാന്‍

എന്നാല്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ ഇടപെടാം, ജോലിക്ക് പോകാം. പക്ഷേ അതെല്ലാം ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ അനുവദിക്കൂവെന്ന് താലിബാന്‍ വക്താവ് നേരത്തെ വിശദമാക്കിയിരുന്നു. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വിശദമാക്കിയത്. അഫ്ഗാനിസ്ഥാന്‍റെ ആദ്യ വനിതാ മേയറായിരുന്ന സരീഫ ഗാഫറി താലിബാന്‍ വന്ന് കൊല്ലുന്നതിനായി കാത്തിരിക്കുകയാണെന്നാണ് കാബൂള്‍ താലിബാന്‍ നിയന്ത്രണത്തിലായതിന് പിന്നാലെ പ്രതികരിച്ചത്. 

പ്രാണന്‍ മുറുകെ പിടിച്ച് അഫ്ഗാന്‍ ജനത; അമ്യൂസ്‌മെന്റ് പാര്‍ക്കിലും ജിമ്മിലും ഉല്ലസിച്ച് താലിബാന്‍ ഭീകരര്‍

ആയുധമേന്തി റൈഡുകള്‍ ആസ്വദിച്ചതിന് പിന്നാലെ അമ്യൂസ്മെന്‍റ് പാര്‍ക്ക് തീയിട്ട് നശിപ്പിച്ച് താലിബാന്‍


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!