ആയുധമേന്തി റൈഡുകള്‍ ആസ്വദിച്ചതിന് പിന്നാലെ അമ്യൂസ്മെന്‍റ് പാര്‍ക്ക് തീയിട്ട് നശിപ്പിച്ച് താലിബാന്‍

By Web TeamFirst Published Aug 18, 2021, 4:05 PM IST
Highlights

താലിബാനെ ഭയന്ന് അഫ്ഗാന്‍ ജനത പലായനം ചെയ്യുന്നതിനിടെ ആയുധമേന്തി അമ്യൂസ്മെന്‍റ് പാര്‍ക്കുകളിലെ റൈഡുകള്‍ ആസ്വദിക്കുന്ന താലിബാന്‍ അനുയായികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു


കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകളിലെ റൈഡുകള്‍ ആസ്വദിക്കുന്ന ആയുധധാരികളായ താലിബാന്‍ അനുയായികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ടോയ് കാറുകളില്‍ ആയുധം ഏന്തി താലിബാന്‍കാര്‍ ഉല്ലസിക്കുന്നത് വ്യാപക വിമര്‍ശനത്തിനും വഴി വച്ചിരുന്നു. താലിബാനെ ഭയന്ന് അഫ്ഗാന്‍ ജനത പലായനം ചെയ്യുന്നതിനിടെ നടത്തുന്ന അത്തരം നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു വീഡിയോയ്ക്ക് വന്ന പ്രതികരണം.

അമേരിക്കയുടെ ആ വിമാനത്തില്‍ പോയത് 640 പേര്‍; ലോകം ആശങ്കയോടെ നോക്കുന്ന ആ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത്

എന്നാല്‍ ഈ അമ്യൂസ്മെന്‍റ് പാര്‍ക്ക് അഗ്നിക്കിരയാക്കുന്ന താലിബാന്‍റെ ദൃശ്യങ്ങളാണ് ട്വിറ്ററില്‍ വൈറലാവുന്നത്. ഷെബര്‍ഗാനിലെ ബോഖ്ടി അമ്യൂസ്മെന്‍റ് പാര്‍ക്ക് കത്തിച്ചാമ്പലാക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ സ്ഥാപിച്ച പ്രതിമകളാണ് പാര്‍ക്കിന് തീയിടാന്‍ കാരണമായതെന്നാണ്  ട്വിറ്റര്‍ വീഡിയോ അവകാശപ്പെടുന്നത്. പ്രതിമകള്‍ ഇസ്ലാം പിന്തുടരുന്ന രീതികള്‍ക്ക്  വിരുദ്ധമെന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് വ്യക്തമാക്കുന്നത്.

The Bokhdi Amusement Park was set on fire by Taliban insurgents in Begha, Sheberghan. The reason is that the statues/idols standing there are in Public access Idols are illegal in Islam, This is the logic of the Taliban's brutal emirate. The homeland is occupied. pic.twitter.com/MBuYsQQbxk

— Ihtesham Afghan (@IhteshamAfghan)

പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ, സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് ആവശ്യം

ഞായറാഴ്ചയാണ് താലിബാന്‍ കാബൂളില്‍ പ്രവേശിക്കുന്നത്. ഇതിന് പിന്നാലെ സ്ത്രീകളും കുട്ടികളുമായി പ്രാണരക്ഷാര്‍ത്ഥം അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കാന്‍ നോക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ ലോകത്തിന്‍റെ ശ്രദ്ധയിലെത്തിയിരുന്നു. അതേസമയം മുഴുവൻ സ‍ർക്കാർ ജീവനക്കാരും ഓഫീസുകളിൽ ജോലിക്കെത്തണമെന്നും പൊതുമാപ്പ് പ്രഖ്യാപിച്ചെന്നും താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടു. അഫ്​ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇത്.

'എനിക്ക് ഭയമാണ്, വീട്ടില്‍ കുഞ്ഞനുജത്തിയുണ്ട്', താലിബാന്‍ ഭീതിയില്‍ അഫ്ഗാന്‍ യുവാവ്

ഓ​ഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ.കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്ത് അധികാരം ഉറപ്പിച്ചിരുന്നു. പകരം താലിബാൻ്റെ കൊടി നാട്ടുകയും ചെയ്തു. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അറബ് മാധ്യമമായ അൽ ജസീറ പുറത്ത് വിട്ടു. അഫ്​ഗാനിസ്ഥാൻ ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ എന്നാണ് അറിയപ്പെടുകയും താലിബാൻ പ്രഖ്യാപിച്ചിരുന്നു. 

സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമില്ല, ഹിജാബ് വേണ്ടിവരും; സൂചന നല്‍കി താലിബാന്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!