സൗദിയിൽ മലയാളികളെ കണ്ണീരിലാഴ്ത്തിയ അപകടം പുല്ല് കയറ്റി വന്ന ലോറി ട്രാക്ക് മാറിയതെന്ന് റിപ്പോർട്ട്, ജലീലും കുടുബവും സഞ്ചരിച്ച കാറിൽ ഇടിച്ചുകയറി?

Published : Jan 05, 2026, 11:06 PM ISTUpdated : Jan 05, 2026, 11:52 PM IST
Madeena Road accident

Synopsis

സൗദി അറേബ്യയിൽ അപകടത്തിന് കാരണം പുല്ല് കയറ്റി വന്ന ലോറി തെറ്റായ ട്രാക്കിലേക്ക് കയറിയതാണെന്ന് റിപ്പോർട്ട്. അപകടത്തിൽ 4 പേർക്കാണ് ജീവൻ നഷ്ടമായത്. 

റിയാദ്: സൗദി അറേബ്യയിൽ മലയാളി കുടുംബത്തിലെ 4 പേരുടെ ജീവനെടുത്ത ദാരുണമായ അപകടത്തിന് കാരണം പുല്ല് കയറ്റി വന്ന ലോറി തെറ്റായ ട്രാക്കിലേക്ക് കയറിയതാണെന്ന് റിപ്പോർട്ട്. ഈ ലോറി ട്രാക്ക് മാറി വന്നതോടെ ജലീലിൻ്റെ കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് സൂചന. അപകടത്തിൽ 4 പേർ മരിക്കുകയും ജലീലിന്റെ മകൾ ഹാദിയ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയുമാണ്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌നി തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. 

ശനിയാഴ്​ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത്​ വെച്ച് തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്​ദുൽ ജലീലിൻ്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത്​ ഉംറ വിസയിലാണ് എത്തിയത്. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക്​ പുറപ്പെട്ടതായിരുന്നു. മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. 

അബുദാബിയിൽ കാറപകടം, 5 മലയാളികൾ മരിച്ചു

അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാറപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുല്ലത്തീഫ് (7) ആണ് മരിച്ചത്. നേരത്തെ, ഈ കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാലുപേർ മരിച്ചിരുന്നു. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിയും മരിച്ചിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള ഒരു കുട്ടിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെനിസ്വേലയ്ക്ക് പിന്നാലെ ഗ്രീൻലാൻഡ്? യുഎസിന്‍റെ പ്രതിരോധത്തിന് ഗ്രീൻലാൻഡ് ആവശ്യമെന്ന് ട്രംപ്
ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി നൽകി, പിന്നാലെ അമേരിക്കയിൽ നിന്ന് മുങ്ങി, 26കാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി ഇൻറർപോൾ