'നിങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തിലാണ്', യുഎസ് സൈനികർക്ക് വരുന്ന സന്ദേശങ്ങൾ; ഇറാൻ ഹാക്കർമാരുടെ ഭീഷണി

Published : May 02, 2026, 05:10 AM IST
US Army

Synopsis

ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകൾ മിഡിൽ ഈസ്റ്റിലെ യുഎസ് സൈനികർക്കും കുടുംബാംഗങ്ങൾക്കും ഭീഷണി സന്ദേശങ്ങൾ അയക്കുന്നതായി റിപ്പോർട്ട്. 'ഹന്താല' എന്ന സംഘം സൈനികരുടെ വിവരങ്ങൾ ചോർത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് സൈനികരുടെ ആത്മവീര്യം തകർക്കാനുള്ള മനഃശാസ്ത്രപരമായ നീക്കമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. 

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വെടിനിർത്തലിലൂടെ താൽക്കാലികമായി ശാന്തമായിരിക്കെ, യുഎസ് സൈനികർക്ക് നേരെ സൈബർ ആക്രമണവുമായി ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകൾ. മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യുഎസ് മറീൻ കോർപ്‌സ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഹാക്കർമാർ ഭീഷണി സന്ദേശങ്ങൾ അയച്ചതായി നേവൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് വെളിപ്പെടുത്തി. 'ഹന്താല' എന്ന ഹാക്കർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സൂചന.

"നിങ്ങളുടെ ഐഡന്‍റിറ്റി ഞങ്ങളുടെ മിസൈൽ യൂണിറ്റുകൾക്ക് കൃത്യമായി അറിയാം, നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിലാണ്" എന്നായിരുന്നു സൈനികർക്ക് ലഭിച്ച ഒരു സന്ദേശം. ഭീഷണി സന്ദേശങ്ങൾക്കൊപ്പം ഏകദേശം 2,379 യുഎസ് സൈനികരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതായും ഹാക്കർമാർ അവകാശപ്പെട്ടു. എന്നാൽ, ഇത്തരം സന്ദേശങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നേരിട്ടുള്ള ശാരീരിക ഭീഷണി നിലവിലില്ലെന്നുമാണ് എൻസിഐഎസ് വ്യക്തമാക്കുന്നത്. പല സൈനികരും ഈ സന്ദേശങ്ങൾക്ക് പരിഹാസരൂപേണ മറുപടി നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ മാർച്ചിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്‍റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തതും ഇതേ ഗ്രൂപ്പാണെന്ന് കരുതപ്പെടുന്നു. സൈനികരും അവരുടെ കുടുംബാംഗങ്ങളും ഓൺലൈൻ സുരക്ഷ കർശനമാക്കണമെന്നും അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നേവി സെക്രട്ടറി കഴിഞ്ഞ മാസം പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. സാങ്കേതികമായ തടസങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ സൈനികരുടെ ആത്മവീര്യം തകർക്കാനുള്ള മനഃശാസ്ത്രപരമായ യുദ്ധമുറയാണ് ഇറാൻ ഇപ്പോൾ പയറ്റുന്നതെന്നാണ് വിദഗ്‍ധരുടെ വിലയിരുത്തൽ. ഗൾഫ് മേഖലയിൽ നിലവിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും സൈബർ ഇടങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത
യൂറോപ്യൻ യൂണിയന് അധിക തീരുവയുമായി ഡോണൾഡ് ട്രംപ്; കാറുകളുടെയും ട്രക്കുകളുടെയും താരിഫ് 25% ആയി കൂട്ടും