
ന്യൂയോര്‍ക്ക്: ഉക്രെയിനിലെ റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാനുള്ള ഇലോൺ മസ്‌കിന്‍റെ നിർദ്ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഉക്രെയിന്‍ പ്രസിഡന്‍റായ സെലെൻസ്‌കി രംഗത്ത്. ഇത്തരം നിര്‍ദേശം നല്‍കും മുന്‍പ് യുദ്ധഭീതിയുള്ള തന്‍റെ രാജ്യം സന്ദർശിക്കാൻ മസ്കിനെ സെലെൻസ്‌കി ക്ഷണിക്കുകയും ചെയ്തു.
മോസ്കോ അധിനിവേശ ഉക്രേനിയൻ പ്രദേശങ്ങളിൽ യുഎൻ മേൽനോട്ടത്തിൽ റഫറണ്ടം നടത്തി, ക്രിമിയൻ ഉപദ്വീപിന്മേൽ റഷ്യൻ പരമാധികാരം അംഗീകരിച്ച് ഉക്രെയ്നിന് നിഷ്പക്ഷ പദവി നൽകിക്കൊണ്ട് സമാധാന കരാർ നടപ്പിലാക്കാനാണ് ഇലോണ്‍ മസ്ക് നിര്‍ദേശം ട്വിറ്ററിലൂടെ മുന്നോട്ട് വച്ചത്.
ന്യൂയോർക്ക് ടൈംസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ, ബുധനാഴ്ച സെലെൻസ്കി ഇലേോണ്‍ മസ്കിന്‍റെ നിർദ്ദേശത്തെ പരിഹസിച്ചു. ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നതിന് മുന്‍പ് മസ്ക് ഉക്രെയ്നിലേക്ക് വരണമെന്നും ഉക്രെയിന്‍ പ്രസിഡന്‍റായ സെലെൻസ്‌കി പറഞ്ഞു.
"ഒന്നുകിൽ ആരുടെയെങ്കിലും സ്വാദീനത്തിലായിരിക്കും മസ്ക് ഇത്തരം ഒരു കാര്യം പറഞ്ഞത്, അല്ലെങ്കിൽ അയാള്‍ സ്വയം നിഗമനങ്ങളിൽ എത്തിച്ചേര്‍ന്നതായിരിക്കാം" ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്ക് ഉച്ചകോടിയിൽ വീഡിയോ കോണ്‍ഫ്രന്‍സ് വഴി പങ്കെടുത്ത സെലെൻസ്‌കി മസ്‌കിനെ പരാമർശത്തെ സംബന്ധിച്ച് അഭിപ്രായപ്പെട്ടു.
"റഷ്യ ഉക്രെയിനില്‍ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് മനസിലാക്കണമെങ്കിൽ, ഉക്രെയ്നിലേക്ക് വരൂ, നിങ്ങൾ എല്ലാം സ്വയം കാണാം. എന്നിട്ട് പറയൂ ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണം, ആരാണ് ഇത് ആരംഭിച്ചത്. അതിനാല്‍ തന്നെ ഇത് അവസാനിപ്പിക്കണം എന്ന് നിങ്ങള്‍ എന്നെ എങ്ങനെ പറയും" -സെലെൻസ്‌കി ചോദിച്ചു.
ഒക്ടോബറിലാണ് തന്‍റെ ഉക്രെയിന്‍ സമാധാന പദ്ധതി തന്‍റെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് വോട്ടെടുപ്പിന് വേണ്ടി മസ്ക് ട്വിറ്ററില്‍ ഇട്ടത്. എന്നാല്‍ അന്ന് തന്നെ ഇതിനെതിരെ ട്വീറ്റ് ഇട്ട് സെലെൻസ്‌കി പ്രതികരിച്ചിരുന്നു. "ഏതാണ് ഇലോണ്‍ മസ്കിന് കൂടുതൽ ഇഷ്ടം?" "ഉക്രെയ്നെ പിന്തുണയ്ക്കുന്ന ഒരാൾ", "റഷ്യയെ പിന്തുണയ്ക്കുന്ന ഒരാൾ" എന്നീ ഓപ്ഷനുകൾക്കൊപ്പം ഒരു പോളാണ് സെലെൻസ്‌കി അന്ന് ഇട്ടത്.
മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സേഫല്ല ; മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി
മറ്റു വഴിയില്ലെങ്കില്‍ സ്വന്തമായി ഫോണ്‍ ഇറക്കും; ആപ്പിളിനും ആന്‍ഡ്രോയ്ഡിനും മസ്കിന്‍റെ വെല്ലുവിളി.!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam