ട്രംപിനും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് സൊഹ്റാൻ മംദാനി; ജനങ്ങൾക്ക് വേണ്ടത് സമാധാനം, സാധാരണക്കാരെ കൊല്ലുന്നത് തടയണമെന്ന് ന്യൂയോർക്ക് മേയർ

Published : Mar 01, 2026, 10:24 AM IST
Zohran Mamdani- Donald Trump

Synopsis

ഇറാനിലെ അമേരിക്കൻ, ഇസ്രായേൽ വ്യോമാക്രമണങ്ങളെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി രൂക്ഷമായി വിമർശിച്ചു. ഇതൊരു നിയമവിരുദ്ധമായ അധിനിവേശ യുദ്ധമാണെന്നും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. 

ന്യൂയോർക്ക്: ഇറാനിലെ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സൈനിക നീക്കത്തെ നിയമവിരുദ്ധമായ അധിനിവേശ യുദ്ധം എന്നും വിനാശകരം എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം യുദ്ധങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂയോർക്ക് നഗരത്തിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് മേയറുടെ പ്രസ്താവന. അമേരിക്കക്കാർക്ക് മറ്റൊരു ഭരണമാറ്റ യുദ്ധമല്ല വേണ്ടത്. നഗരങ്ങളിൽ ബോംബ് വർഷിക്കുന്നതും സാധാരണക്കാരെ കൊല്ലുന്നതും ലോകം തടയണം. ജനങ്ങൾക്ക് വേണ്ടത് ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികളും സമാധാനവുമാണെന്ന് മംദാനി എക്സിലൂടെ വ്യക്തമാക്കി. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് നഗരത്തിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ പോലീസ് പെട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ എംബസികൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷ നൽകാൻ പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിയൻ വംശജർക്ക് ഐക്യദാർഢ്യം

ന്യൂയോർക്കിലെ ഇറാനിയൻ വംശജരോട് സംസാരിച്ച മേയർ, അവർ നഗരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവർ ഇവിടെ സുരക്ഷിതരായിരിക്കുമെന്നും ഉറപ്പ് നൽകി. "നിങ്ങൾ ഞങ്ങളുടെ അയൽക്കാരാണ്, സുഹൃത്തുക്കളാണ്. നിങ്ങളെ സംരക്ഷിക്കാൻ ഈ നഗരം ഒപ്പമുണ്ടാകും," അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മംദാനി, ട്രംപിന്‍റെ വിദേശനയങ്ങളെ കടുത്ത ഭാഷയിലാണ് ഇപ്പോൾ വിമർശിക്കുന്നത്. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ യുദ്ധവിരുദ്ധ പ്രക്ഷോഭകർ വലിയ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും ഈ വിഷയത്തിൽ അടിയന്തര യോഗം ചേരാൻ ഒരുങ്ങുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരിച്ചടിക്കാൻ തയ്യാറെടുത്ത് ഇറാൻ, ഇസ്രായേലിൽ മിസൈൽ സൈറണുകൾ മുഴങ്ങുന്നു; ജനങ്ങൾ കൂട്ടത്തോടെ ബോംബ് ഷെൽട്ടറുകളിലേക്ക്
ഇറാൻ എടുത്ത സുപ്രധാനമായ 2 തീരുമാനങ്ങൾ അമ്പേ പാളി; ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ ചേരിയിലേക്ക് കൂടുതൽ അടുക്കുന്നു, ഇറാൻ ഒറ്റപ്പെടുന്നു