- Home
- Sports
- IPL
- സ്വയം നേരത്തെയിറങ്ങി, ത്രിപാഠി വാലറ്റത്തും; ഡികെയെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആരാധകര്‍
സ്വയം നേരത്തെയിറങ്ങി, ത്രിപാഠി വാലറ്റത്തും; ഡികെയെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആരാധകര്‍
ഷാര്‍ജ: ഐപിഎല്ലില്‍ ദിനേശ് കാര്‍ത്തിക്കിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും തൊട്ടതെല്ലാം പിഴച്ചു. ശനിയാഴ്‌ച നടന്ന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് 18 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ബാറ്റിംഗ് ഓര്‍ഡറിലെ യുക്തിരഹിതമായ പരീക്ഷണങ്ങളും ഡികെ സ്വയം രക്ഷകനാകാന്‍ ശ്രമിച്ചതുമാണ് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. നായക സ്ഥാനത്തുനിന്ന് ഡികെയെ മാറ്റണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായി.

ഡല്‍ഹിക്കെതിരെ 229 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്തയ്‌ക്ക് 210 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു നായകന്‍ ദിനേശ് കാര്‍ത്തിക്.

ഓപ്പണിംഗില്‍ സുനിൽ നരെയ്ന്‍ വീണ്ടും പരാജയപ്പെട്ടു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രം.

സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും(28) മൂന്നാമന്‍ നിതീഷ് റാണയും(58) പോരാട്ടം തുടര്‍ന്നത് ആശ്വാസമായി.

എന്നാല്‍ കൂറ്റനടിക്കാരന്‍ ആന്ദ്രേ റസലിനെ 9-ാം ഓവറില്‍ ഇറക്കി കൊൽക്കത്ത അമ്പരപ്പിച്ചെങ്കിലും പരീക്ഷണം പാളി.

നിലയുറപ്പിച്ച് കളിക്കാന്‍ കഴിയുന്ന ഓയിന്‍ മോര്‍ഗന് പകരം ഡികെ നേരത്തെയിറങ്ങി(അഞ്ചാം നമ്പറില്‍).

കാര്‍ത്തിക്കിന്‍റെ ആ പരീക്ഷണം കൂടി വീണ്ടും പാളി. നേടിയത് വെറും ആറ് റണ്‍സ്.

സീസണില്‍ തുടര്‍ച്ചയായ മൂന്ന് ഇന്നിംഗ്‌സുകളില്‍ രണ്ടക്കം കാണാതെ മടക്കം.

പിന്നാലെത്തിയ മോര്‍ഗന്‍ 18 പന്തില്‍ 44 റണ്‍സടിച്ചു. ഇതോടെ ആരാധകര്‍ കലിപ്പിലായി.

മോര്‍ഗനൊപ്പം കത്തിക്കയറിയ രാഹുല്‍ ത്രിപാഠിയും ശ്രദ്ധേയമായി(16 പന്തില്‍ 36)

പാറ്റ് കമ്മിന്‍സിനും ശേഷം എട്ടാമനായി ഇറങ്ങിയായിരുന്നു ത്രിപാഠിയുടെ വെടിക്കെട്ട്.

സ്വയം സാഹസത്തിന് മുതിരും മുമ്പ് മോര്‍ഗനെ ഇറക്കിയിരുന്നെങ്കില്‍ എന്ന് ഡികെയെ ഓര്‍മ്മിപ്പിച്ചു പലരും.

കാര്‍ത്തിക്കിനെ നായക സ്ഥാനത്തുനിന്ന് മാറ്റാതെ രക്ഷയില്ല എന്ന് ചില ആരാധകര്‍ വാദിക്കുന്നു.

ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ഓയിന്‍ മോര്‍ഗനെ നായകനാക്കണം എന്ന ആവശ്യം ശക്തമാണ്.

നേരത്തെ ബൗളിംഗിലും ദിനേശ് കാര്‍ത്തിക്കിന്‍റെ തന്ത്രങ്ങളെല്ലാം അമ്പേ പാളി.

ഷായും പന്തും അയ്യരും തിളങ്ങിയപ്പോള്‍ ആന്ദ്ര റസലൊഴികെയുള്ള ബൗളര്‍മാരെല്ലാം 10ലേറെ ഇക്കോണമിയിലാണ് പന്തെറിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!