
ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടിയായി വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോയുടെ പരിക്ക്. താരത്തിന് പരിക്ക് ഭേദമാകാന്‍ കുറച്ച് ദിവസങ്ങളോ ചിലപ്പോള്‍ ആഴ്‌ചകളോ എടുത്തേക്കും എന്ന് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് അറിയിച്ചു. ഡല്‍ഹി കാപിറ്റല്‍സിനെതിരെ അവസാന ഓവര്‍ എറിയാന്‍ കഴിയാതെ വന്നത് ബ്രാവോയെ നിരാശനാക്കിയെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തുനില്‍ക്കുന്ന ചെന്നൈക്ക് ബ്രാവോയുടെ അസാന്നിധ്യം കനത്ത തിരിച്ചടിയാണ്.
ഷാര്‍ജയില്‍ ശനിയാഴ്‌ച ഡല്‍ഹി കാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ ബ്രാവോ ഡെത്ത് ഓവറില്‍ പന്തെറിയാനെത്താതിരുന്നത് ചര്‍ച്ചയായിരുന്നു. ബ്രാവോയുടെ അസാന്നിധ്യം ചെന്നൈയുടെ തോല്‍വിക്ക് കാരണമായി എന്നാണ് വിലയിരുത്തല്‍. ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍മാരായ ശിഖര്‍ ധവാനും അക്ഷാര്‍ പട്ടേലും ക്രീസില്‍ നില്‍ക്കമേ മറ്റ് ബൗളര്‍മാരില്ലാതെ വന്ന നായകന്‍ ധോണി ഇടംകൈയന്‍ സ്‌പിന്നറായ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിക്കുകയായിരുന്നു. സാധാരണയായി ഡെത്ത് ഓവറില്‍ പന്തെറിയാന്‍ എത്താത്ത താരമാണ് ജഡേജ.
ചരിത്രം കുറിക്കാനാവാതെ സര്‍പ്രൈസ് താരം മടങ്ങും; പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത
ഇതിന് ചെന്നൈ വലിയ വില കൊടുക്കേണ്ടി വന്നു. അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 17 റണ്‍സാണ് വേണ്ടിയിരുന്നത്. ജഡേജയെ മൂന്ന് തകര്‍പ്പന്‍ സിക്‌സുകള്‍ പറത്തി അക്ഷാര്‍ മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കി. അഞ്ച് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റിന് 179 റണ്‍സ് ചേര്‍ത്തു. മറുപടി ബാറ്റിംഗില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ ഡല്‍ഹി ജയത്തിലെത്തി. ധവാന്‍ 58 പന്തില്‍ 101 റണ്‍സുമായും അക്ഷാര്‍ 5 പന്തില്‍ 21 റണ്‍സെടുത്തും പുറത്താകാതെ നിന്നു. സെഞ്ചുറിയുമായി ധവാനാണ് കളിയിലെ താരം.
കൊല്‍ക്കത്തയ്‌ക്ക് ശ്വാസം വീണു; സൂപ്പര്‍ താരത്തിന് ഐപിഎല്‍ സമിതിയുടെ അനുമതി
Powered By
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!